മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ജനാര്‍ദ്ദനന്‍. വില്ലന്‍ വേഷങ്ങളിലൂടെ എത്തിയെങ്കിലും പിന്‍കാലത്ത് സ്വഭാവനടനായും കൊമേഡിയനായുമെല്ലാം മലയാളികളെ രസിപ്പിക്കാന്‍ ജനാര്‍ദ്ദനന് സാധിച്ചിട്ടുണ്ട്. നിലവില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിലും വല്ലപ്പോഴും സിനിമകളില്‍ താരം ഭാഗമാകാറുണ്ട്. ഇപ്പോഴിതാ ജനര്‍ദ്ദനന്‍ തന്റെ കഴിഞ്ഞകാലത്തെ പറ്റി നടത്തിയ വെളിപ്പെടുത്തലാണ് ചര്‍ച്ചയാകുന്നത്.
തനിക്ക് 18 വര്‍ഷം മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നുവെന്നും തന്റെ ഭാര്യയ്ക്കും ഇക്കാര്യം അറിയാമായിരുന്നുവെന്നും ജനാര്‍ദ്ദനന്‍ പറയുന്നു. വനിത മാസികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജനാര്‍ദ്ദനന്റെ വെളിപ്പെടുത്തല്‍.ഒരു 18 വര്‍ഷം ഞാന്‍ മറ്റൊരു സ്ത്രീയുമായി ബന്ധത്തിലായിരുന്നു. അവര്‍ക്ക് വേണ്ടി ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ട്. എന്റെ ഭാര്യയ്ക്ക് അറിയാമായിരുന്നു. അവള്‍ക്ക് ആ ബന്ധത്തില്‍ താത്പര്യമില്ലായിരുന്നു. എന്റെ ഭാര്യയ്ക്ക് ലൈംഗികബന്ധത്തില്‍ ഇഷ്ടമില്ലാതെയായി. അങ്ങനെയാണ് മറ്റൊരു സ്ത്രീയുമായി അടുത്തത്. മനുഷ്യനല്ലെ.
അത്രയും നാള്‍ അവര്‍ക്ക് വേണ്ടതെല്ലാം ചെയ്തുകൊടുത്തു. അവസാനം അവളുടെ മകന്‍ നല്ല നിലയിലായപ്പോള്‍ ഇത് മോശമല്ലെ, ആരെങ്കിലും അറിഞ്ഞാലോ എന്നോര്‍ത്ത് ആ ബന്ധം ഉപേക്ഷിക്കേണ്ടി വന്നു. ജനാര്‍ദ്ദനന്‍ പറയുന്നു. എവിടെ പോയാലും ഭാര്യയ്ക്ക് അറിയാമായിരുന്നു. ചെറുപ്പം മുതല്‍ അവള്‍ക്കെന്നെ അറിയാമായിരുന്നു. ഭാര്യ പഠിച്ചതെല്ലാം ഡല്‍ഹിയിലാണ്. വളരെ നല്ല സ്റ്റാന്‍ഡേര്‍ഡ് ഓഫ് ലിംവിംഗ് ആയിരുന്നു. ഇങ്ങനൊരു സംഭവം എന്റെ ജീവിതത്തില്‍ ഉണ്ടായിട്ടുള്ളതല്ലാതെ മറ്റൊരു ബ്ലാക്ക് മാര്‍ക്കും ജീവിതത്തില്‍ ഇല്ല. ആ ബന്ധം കാരണം ആര്‍ക്കും ബുദ്ധിമുട്ടുണ്ടായിട്ടില്ല.ജനാര്‍ദ്ദനന്‍ പറയുന്നു.