Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഷൂട്ടിനിടെ ശരിക്കും മൂത്രമൊഴിക്കാൻ സംവിധായകൻ ആവശ്യപ്പെട്ടു, എനിക്ക് സന്തോഷം തോന്നി: നടി ജാൻകി പറയുന്നു

ഗുജറാത്തി സിനിമകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ജാൻകി ബോധിവാല.

Janki Bodiwala

നിഹാരിക കെ.എസ്

, ശനി, 17 മെയ് 2025 (13:55 IST)
സിനിമയിലെ ഒരു സീനിൽ തന്നോട് ശരിക്കും മൂത്രമൊഴിക്കാൻ സംവിധായകൻ ആവശ്യപ്പെട്ടുവെന്ന് നടി ജാൻകി ബോധിവാല. ‘വശ്‌’ എന്ന സിനിമയിലെ സീൻ ആണ് യഥാർത്ഥത്തിൽ ചെയ്യണമെന്ന് സംവിധായകൻ കൃഷ്ണദേവ് യാഗ്നിക് ആവശ്യപ്പെട്ടത് എന്നാണ് ജാൻകി വെളിപ്പെടുത്തിയിരിക്കുന്നത്. ഗുജറാത്തി സിനിമകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ജാൻകി ബോധിവാല.
 
മാധവൻ-ജ്യോതിക-അജയ് ദേവ്ഗൺ ചിത്രം ‘ശെയ്ത്താൻ’ ആണ് ജാൻകിയുടെ ആദ്യ ബോളിവുഡ് ചിത്രം. വശ്‌ എന്ന സിനിമയുടെ ഗുജറാത്തി സിനിമയുടെ റീമേക്ക് ആണ് ശെയ്ത്താൻ. സിനിമയിൽ മൂത്രമൊഴിക്കുന്ന സീൻ യഥാർത്ഥത്തിൽ ചെയ്യാൻ ആവശ്യപ്പെട്ടപ്പോൾ തനിക്ക് സന്തോഷമായിരുന്നു എന്നാണ് ജാൻകി പറയുന്നത്. അതിന്റെ കാരണവും നടി വ്യക്തമാക്കുന്നുണ്ട്. 
 
'സിനിമയ്ക്കായി വർക്ക്‌ഷോപ്പ് നടത്തുന്നതിനിടെ സംവിധായകൻ എന്നോട് നിങ്ങൾക്ക് ശരിക്കും മൂത്രമൊഴിക്കാൻ കഴിയുമോ എന്ന് ചോദിച്ചു. അത് ചിത്രത്തിൽ വലിയ ഇംപാക്ട് ഉണ്ടാക്കുമെന്നും പറഞ്ഞു. എനിക്ക് അതിൽ വളരെ സന്തോഷം തോന്നി. ഒരു നടി എന്ന നിലയിൽ ഇങ്ങനൊരു സീൻ ചെയ്യാൻ അവസരം ലഭിക്കുന്നു, അതും ആരും ഇതുവരെ ചെയ്തിട്ടില്ലാത്ത ഒന്ന്.

എന്നാൽ ഒന്നിലധികം റീടേക്കുകൾ ചെയ്യുന്നതിലെ പ്ര യോഗിക ബുദ്ധിമുട്ടുകൾ കാരണം ആ രംഗം അങ്ങനെ ചിത്രീകരിക്കാൻ സാധിച്ചില്ല. ഞങ്ങൾ അതിന് മറ്റൊരു വഴി കണ്ടെത്തി. യഥാർത്ഥ ജീവിതത്തിൽ എനിക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ സെറ്റിൽ ചെയ്യാനായതിൽ ഞാൻ സന്തോഷിച്ചു. ആ രംഗം എനിക്ക് പ്രിയപ്പെട്ടതാണ്', നടി   പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കുറച്ചു കൂടി വൃത്തിക്കു ചെയ്യാമായിരുന്നു, ഓവർ ആയതുകൊണ്ടാണ് ആളുകൾ അങ്ങനെ പറഞ്ഞത്': മാത്യു തോമസ്