Select Your Language

Notifications

webdunia
webdunia
webdunia
webdunia

അങ്ങനെ സതീശേട്ടനും രേവതിയും ശരിക്കും ഒന്നിക്കുന്നു, ചിത്രങ്ങൾ പങ്കുവെച്ച് ജിസ്മയും വിമലും

അങ്ങനെ സതീശേട്ടനും രേവതിയും ശരിക്കും ഒന്നിക്കുന്നു, ചിത്രങ്ങൾ പങ്കുവെച്ച് ജിസ്മയും വിമലും
, ചൊവ്വ, 10 ജനുവരി 2023 (13:14 IST)
ആദ്യം ജോലി പിന്നെ കല്യാണം എന്ന വെബ് സീരീസിലൂടെ ശ്രദ്ധേയരായ ജിസ്മയും വിമലും വിവാഹിതരാകുന്നു. കാടിനെ സാക്ഷിയാക്കി വിമൽ ജിസ്മയെ പ്രൊപ്പോസ് ചെയ്യുന്ന ചിത്രങ്ങൾ ഇരുവരും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചുകൊണ്ടാണ് വിവാഹവാർത്ത അറിയിച്ചത്.
 
ശരിക്കും ഞങ്ങൾ വിവാഹിതരാകുന്നു എന്ന ടൈറ്റിലോടെയാണ് ഇരുവരും ചിത്രങ്ങൾ പങ്കുവെച്ചത്. ആദ്യം വെബ് സീരീസിൽ ഇപ്പോൾ യഥാർഥ ജീവിതത്തിലും അവർ ഒന്നിച്ചിരിക്കുകയാണെന്ന് ആരാധകർ പറയുന്നു. ഹ്രസ്വചിത്രങ്ങളിലൂടെ ഇരുവരും നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നെങ്കിലും ആദ്യം ജോലി പിന്നെ കല്യാണം എന്ന വെബ് സീരീസിലൂടെയാണ് വലിയ തോതിൽ ശ്രദ്ധ നേടിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by JISMA JIJI (@jisma_jiji_kizhakkarakattu)

അവതാരികയായി മിനിസ്ക്രീനിലെത്തിയ ജിസ്മ പ്രേമം എന്ന സിനിമയിലും കരിക്കിൻ്റെ വെബ് സീരീസിലും അഭിനയിച്ചിട്ടുണ്ട്. കരിക്കിൻ്റെ വെബ് സീരീസിലും സിനിമകളിലും സജീവമാണ് വിമൽ. അവതാരകരായി ജോലി ചെയ്യുമ്പോഴാണ് ഇരുവരും കണ്ടുമുട്ടിയത്. പിന്നീട് ഒരുമിച്ച് ഹ്രസ്വവീഡിയോകൾ ചെയ്തുതുടങ്ങിയതോടെ ഈ സൗഹൃദം വളരുകയും പ്രണയത്തിലാകുകയുമായിരുന്നു. ഇവരുടെ യൂട്യൂബ് ചാനലായ ജിസ്മ- വിമൽ പ്രേക്ഷർക്ക് സുപരിചിതമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ക്രിഷ് 4 വരുന്നു, പുതിയ വിവരങ്ങളുമായി ഹൃത്വിക് റോഷന്‍