JSK: 'ജാനകി'യെന്നു വിളിച്ച് സുരേഷ് ഗോപി; സെന്‍സര്‍ ബോര്‍ഡ് ട്രെയ്‌ലര്‍ കണ്ടില്ലേയെന്ന് ട്രോള്‍
ഡേവിഡ് ആബല്‍ ഡോണോവന്‍ എന്ന അഭിഭാഷകന്റെ വേഷമാണ് സുരേഷ് ഗോപിയുടേത്
Janaki V vs State of Kerala
JSK: സുരേഷ് ഗോപിയെ നായകനാക്കി പ്രവിന്‍ നാരായണന്‍ സംവിധാനം ചെയ്ത 'ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള'യുടെ (JSK) ട്രെയ്ലറിനു പിന്നാലെ ട്രോള്‍. സിനിമയില്‍ അനുപമ പരമേശ്വരന്‍ അവതരിപ്പിക്കുന്ന നായിക കഥാപാത്രത്തെ 'ജാനകി' എന്ന് സുരേഷ് ഗോപി അഭിസംബോധന ചെയ്യുന്നതായി ട്രെയ്‌ലറില്‍ കേള്‍ക്കാം. ഇതാണ് ട്രോളന്‍മാര്‍ ഏറ്റുപിടിച്ചിരിക്കുന്നത്.
ഡേവിഡ് ആബല്‍ ഡോണോവന്‍ എന്ന അഭിഭാഷകന്റെ വേഷമാണ് സുരേഷ് ഗോപിയുടേത്. അനുപമ പരമേശ്വരന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് ജാനകി വിദ്യാധരന്‍ എന്നാണ്. ചിത്രത്തില്‍ 'ജാനകി' എന്ന പേര് ഉപയോഗിച്ചതിനെതിരെ സെന്‍സര്‍ ബോര്‍ഡ് നേരത്തെ രംഗത്തെത്തിയിരുന്നു.
'ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള' എന്ന പേര് 'ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള' എന്നാക്കിയത് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ്. സിനിമയില്‍ ജാനകി എന്ന് ഉപയാഗിക്കുന്നിടത്ത് മ്യൂട്ട് ചെയ്യണമെന്നും സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ട്രെയ്‌ലറില്‍ സുരേഷ് ഗോപി 'ജാനകി' എന്ന് അഭിസംബോധന ചെയ്യുന്നത് കൃത്യമായി നല്‍കിയിട്ടുണ്ട്. ട്രെയ്‌ലര്‍ സെന്‍സര്‍ ബോര്‍ഡ് കണ്ടുകാണില്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും പറയുന്നത്.
ജൂലൈ 17 നാണ് ചിത്രം റിലീസ് ചെയ്യുക. ദിവ്യ പിള്ള, ശ്രുതി രാമചന്ദ്രന്‍, അസ്‌കര്‍ അലി, മാധവ് സുരേഷ് ഗോപി, ബൈജു സന്തോഷ്, ജോയ് മാത്യു എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.