Select Your Language

Notifications

webdunia
webdunia
webdunia
webdunia

കല്യാണപ്പിറ്റേന്ന് ഞാൻ ചോദിച്ചു, 'ഇനി അഭിനയിക്കുമോ?': ഒരു ചിരിയായിരുന്നു മഞ്ജുവിന്റെ മറുപടി: മേക്കപ്പ് ആർട്ടിസ്റ്റ് പറയുന്നു

മഞ്ജു വാര്യർ കരിയറിൽ തിളങ്ങി നിന്ന സമയത്തായിരുന്നു ആ വിവാഹം.

Makeup Artist Anila

നിഹാരിക കെ.എസ്

, ഞായര്‍, 13 ജൂലൈ 2025 (18:46 IST)
താരവിവാഹങ്ങളിൽ ആരാധകരെ ഞെട്ടിച്ച വിവാഹമായിരുന്നു ദിലീപ്-മഞ്ജു വാര്യർ എന്നിവരുടെ. ഒരു സുപ്രഭാതത്തിൽ ദിലീപ് മഞ്ജുവിനെ വിളിച്ചിറക്കി കൊണ്ടുപോയി വിവാഹം കഴിക്കുകയായിരുന്നു. മഞ്ജു വാര്യർ കരിയറിൽ തിളങ്ങി നിന്ന സമയത്തായിരുന്നു ആ വിവാഹം. വിവാഹ ശേഷം മഞ്ജു ലെെം ലെെറ്റിൽ നിന്നും പൂർണമായും അകന്നു. ഒരു പരിപാടികളിലും മഞ്ജു പങ്കെടുത്തില്ല.
 
ദിലീപുമായി അകന്ന ശേഷമാണ് മഞ്ജു അഭിനയ രം​ഗത്തേക്ക് തിരിച്ചെത്തുന്നത്. മഞ്ജുവിനെക്കുറിച്ച് സംസാരിക്കുകയാണ് നടിക്ക് ഒന്നിലേറെ തവണ മേക്കപ്പ് ചെയ്ത അനില ജോസഫ്. റെയിൻബോ മീഡിയയോട് സംസാരിക്കുകയായിരുന്നു അനില. മഞ്ജുവിനെ ആദ്യമായി കണ്ട ഓർമകൾ അനില പങ്കുവെക്കുന്നുണ്ട്. മഞ്ജു അഭിനയം നിർത്തിയതിൽ തനിക്ക് വിഷമമുണ്ടെന്നും അന്ന് അനില തുറന്നു പറഞ്ഞിരുന്നു. 
 
ഡാൻസൊക്കെ പഠിച്ച് നല്ല കഴിവുള്ള കുട്ടി. സിനിമയിൽ ആദ്യമായി അഭിനയിക്കുന്നു. ആദ്യമായി മാ​ഗസിന് വേണ്ടി ഒരു ഫോട്ടോ എടുക്കണം. അന്ന് നാനാക്കാരും മഹിളാ രത്നക്കാരും എന്റെയടുത്ത് വന്നാണ് പറയുന്നത്. വലിയ സ്റ്റാറൊന്നുമല്ല, എന്തായാലും നാളത്തെ സ്റ്റാറായെന്ന് ഇരിക്കും എന്നെന്നോട് പറഞ്ഞു. അങ്ങനെ ഈ കുട്ടിക്ക് ഞാൻ ഒരുക്കി കൊടുത്തു. 
 
അതിന് മുമ്പ് വെജിറ്റബിൾ പീലറിനും ഫേഷ്യലിനും വന്നു. പക്ഷെ ഈ കുട്ടിക്ക് സൗന്ദര്യം നോക്കണമെന്നാെന്നുമില്ല. സത്യം പറഞ്ഞാൽ എല്ലാവരേക്കാളും ഡിഫറന്റ് ആണ്. അമ്മയും വളരെ സിംപിളാണ്. മഞ്ജു ചോക്ലേറ്റ് തിന്ന് കൊണ്ടിരിക്കുകയോ മറ്റോ ആണ്. പിന്നെ ഞങ്ങൾ ഭയങ്കര സ്നേഹത്തിലായി. ഇപ്പോഴും വിളിച്ചാൽ അനിലാന്റി എന്ന് പറഞ്ഞ് എന്നോട് സംസാരിക്കും.
 
ലൗ മാര്യേജിന്റെ കാര്യമൊന്നും ഞാനറിയുന്നില്ല. കല്യാണം കഴിഞ്ഞെന്ന് പിറ്റേ ദിവസമാണ് ഞങ്ങൾ അറിയുന്നത്. എറണാകുളത്ത് റിസപ്ഷനുണ്ട്, അനിലാന്റി ഒരുക്കാൻ വരണമെന്ന് പറഞ്ഞു. എനിക്ക് സത്യം പറഞ്ഞാൽ വലിയ ഷോക്ക് ആയിപ്പോയി. കാരണം മഞ്ജുവിന്റെ സിനിമകൾ നന്നായി വന്ന് കൊണ്ടിരിക്കുകയാണ്. എനിക്കാണെങ്കിൽ ആ സമയത്ത് ഭയങ്കര സിനിമാ ഭ്രാന്താണ്. എനിക്ക് ഭയങ്കര സങ്കടമായിപ്പോയി.
 
മഞ്ജു ഇനി അഭിനയിക്കുമോ എന്ന് ഞാൻ ചോദിച്ചു. മഞ്ജു ചിരിച്ച് കൊണ്ട് അവിടെ ഇരുന്നു. ഒരുക്കുമ്പോഴും ഈ കുട്ടി ഇനി സിനിമയിൽ അഭിനയിക്കില്ലേ എന്ന് തോന്നി. എന്നാൽ പാർവതിയുടെയും ജയറാമിന്റെയും കല്യാണത്തിനൊന്നും എനിക്കങ്ങനെ ഇല്ല. പാർവതി കുറേ സിനിമകൾ ചെയ്തു. എനിക്ക് സന്തോഷമായിരുന്നു. പക്ഷെ ഇത് എനിക്ക് ഭയങ്കര വിഷമമായി. എന്താണെന്ന് അറിയില്ല. 
 
ആലുവയിൽ ദിലീപിന്റെയും മഞ്ജുവിന്റെയും വീട്ടിൽ പോയി അവരെ കാണുമായിരുന്നു. എന്റെ മോന്റെ കല്യാണത്തിന് മഞ്ജുവും മോളും വന്നിട്ടുണ്ട്. ആ സ്നേഹം ഇന്നുമുണ്ട്. മഞ്ജു വാര്യർ തിരിച്ച് വരുന്നെന്ന് അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി. നടിയെ വിളിച്ച് സംസാരിച്ചിരുന്നെന്നും അനില ജോസഫ് പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Hridayapoorvam: മോഹൻലാലിന് ഹാട്രിക് വിജയമോ? ഫണ്‍ ഉറപ്പ് നല്‍കി ഹൃദയംപൂര്‍വ്വം പുതിയ പോസ്റ്റര്‍