Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്രാക്ക് മാറ്റി ബേസില്‍,പക്വതയുള്ള വേഷത്തില്‍ നടന്‍, 'കഠിന കഠോരമീ അണ്ഡകടാഹം' ട്രെയിലര്‍ കണ്ടില്ലേ?

ട്രാക്ക് മാറ്റി ബേസില്‍,പക്വതയുള്ള വേഷത്തില്‍ നടന്‍, 'കഠിന കഠോരമീ അണ്ഡകടാഹം' ട്രെയിലര്‍ കണ്ടില്ലേ?

കെ ആര്‍ അനൂപ്

, ചൊവ്വ, 18 ഏപ്രില്‍ 2023 (15:16 IST)
'കഠിന കഠോരമീ അണ്ഡകടാഹം' പ്രദര്‍ശനത്തിന് ഒരുങ്ങുന്നു. ബേസില്‍ ജോസഫിനെ നായകനാക്കി നവാഗതനായ മുഹഷിന്‍ സംവിധാനം ചെയ്ത സിനിമയിലെ ട്രെയിലര്‍ പുറത്തുവന്നു. ഏപ്രില്‍ 21നാണ് റിലീസ്.
 
കോവിഡ് കാലത്ത് ചെയ്യുന്ന ഒരു ബിസിനസും അതില്‍ നിന്നും കാശ് നഷ്ടമാകുകയും പിന്നീട് ജീവിതത്തോട് പൊരുതുന്ന നായക കഥാപാത്രമായാണ് ബേസില്‍ എത്തുന്നത്.
ലോക്ക്ഡൗണില്‍ സാരമായി ബാധിച്ച ഒരു ചെറുകിട ബിസിനസുകാരനാണ് ബേസിലിന്റെ കഥാപാത്രം.
 
നര്‍മ്മം കലര്‍ന്ന കഥാപാത്രങ്ങളില്‍ നിന്ന് മാറി പക്വതയുള്ള വേഷത്തിലാണ് ബേസില്‍ പ്രത്യക്ഷപ്പെടുന്നത്. ഇമോഷണല്‍ ഫാമിലി ഡ്രാമയാണ് ട്രെയിലര്‍ വാഗ്ദാനം ചെയ്യുന്നത്.
 
 
  
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നവ്യ നായരുടെ അടുത്ത റിലീസ്,ജാനകി ജാനെയുടെ രണ്ടാം ടീസര്‍ കണ്ടില്ലേ?