Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഹൊറർ വെബ് സീരീസുമായി കാജൽ അഗർവാൾ, സംവിധാനം വെങ്കട്ട് പ്രഭു

ഹൊറർ വെബ് സീരീസുമായി കാജൽ അഗർവാൾ, സംവിധാനം വെങ്കട്ട് പ്രഭു

കെ ആര്‍ അനൂപ്

, ശനി, 24 ഒക്‌ടോബര്‍ 2020 (23:09 IST)
കാജൽ അഗർവാളിന്റെ അടുത്തതായി വരാനിരിക്കുന്ന തമിഴ് വെബ് സീരീസാണ് ‘ലൈവ് ടെലികാസ്റ്റ്’. വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ഹൊറർ സീരീസ് കൂടിയാണിത്. ഉടൻ തന്നെ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യും.
 
സീരീസിൽ 10 എപ്പിസോഡുകൾ ഉണ്ടെന്നാണ് വിവരം. വെങ്കട്ട് പ്രഭു ആദ്യം ഇതൊരു ഫീച്ചർ ഫിലിം ആക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. പിന്നീടാണ് ഒരു വെബ് സീരീസ് ആയി നിർമ്മിച്ചത്. കാജൽ അഗർവാൾ ഗോസ്റ്റ് ആയിട്ടാണ് ചിത്രത്തിൽ എത്തുന്നത്.
 
തമന്നയുടെ 'നവംബർ സ്റ്റോറി', കാർത്തിക് സുബ്ബരാജിന്റെ ‘ട്രിപ്പിൾസ്’ തുടങ്ങിയ വെബ് സീരീസുകളും ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ ഉടൻ തന്നെ റിലീസ് ചെയ്യും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീണ്ടുമൊരു ജയസൂര്യ - അനൂപ് മേനോൻ ചിത്രം, ഷൂട്ടിംഗ് അടുത്ത വർഷം?