Lokah OTT Release Date: 300 കോടി കടന്നുള്ള ജൈത്ര യാത്രയ്‌ക്കൊടുവിൽ ലോക ഒ.ടി.ടിയിലേക്ക്; എവിടെ കാണാം?
കല്യാണി പ്രിയദർശൻ നായികയായ സിനിമ ഇപ്പോൾ ഒ.ടി.ടി റിലീസിനൊരുങ്ങുന്നു.
ബോക്സോഫീസിലെ സകല റെക്കോഡുകളും തകർത്ത് മുന്നേറി കൊണ്ടിരിക്കുകയാണ് ലോക ചാപ്റ്റർ 1 ചന്ദ്ര. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രം ഓണം റിലീസ് ആയാണ് തിയേറ്ററിൽ എത്തിയത്. സിനിമ ഇതിനോടകം 300 കോടി നേടിക്കഴിഞ്ഞു. കല്യാണി പ്രിയദർശൻ നായികയായ സിനിമ ഇപ്പോൾ ഒ.ടി.ടി റിലീസിനൊരുങ്ങുന്നു.
ലോകയുടെ ഒടിടിയിലേക്കുള്ള വരവ് ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. ജിയോ ഹോട്ട്സ്റ്റാറിലാണ് ചിത്രം സ്ട്രീം ചെയ്യുക. ഒക്ടോബർ 17 നായിരിക്കും ചിത്രം ഒടിടിയിൽ സ്ട്രീം ചെയ്ത് തുടങ്ങുക. നിലവിൽ തിയറ്ററുകളിൽ അഞ്ചാം വാരം പിന്നിട്ട ലോക ഇരുനൂറിലധികം സ്ക്രീനുകളിലായി വിജയകരമായി പ്രദർശനം തുടരുകയാണ്.
ചിത്രം 300 കോടി കളക്ഷൻ കടന്നതായി അണിയറപ്രവർത്തകർ കഴിഞ്ഞദിവസമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കേരളത്തിൽ നിന്ന് മാത്രം 120 കോടിയിലേറെയാണ് ചിത്രം ഇതിനോടകം കളക്ട് ചെയ്തിരിക്കുന്നത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ പതിപ്പുകളും വൻ വിജയം കൊയ്തു. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനാണ്.