Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇതാണോ കേരള മോഡല്‍, പരിഹസിച്ച് കങ്കണ

ഇതാണോ കേരള മോഡല്‍, പരിഹസിച്ച് കങ്കണ

കെ ആര്‍ അനൂപ്

, ചൊവ്വ, 29 ജൂണ്‍ 2021 (11:11 IST)
വിരമിക്കുന്നതിന് മുന്നോടിയായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്റ നല്‍കിയ അഭിമുഖം ചര്‍ച്ചയാവുകയാണ്.കേരളം ഐ.എസ് തീവ്രവാദികളുടെ റിക്രൂട്ടിങ് താവളമാണെന്ന ബെഹ്റയുടെ വാക്കുകളുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചാണ് കങ്കണയുടെ പ്രതികരണം.
 
കേരള മോഡല്‍ എന്ന ക്യാപ്ക്ഷനോടെയും പരിഹസിച്ചു കൊണ്ട് കൈയ്യടിക്കുന്ന ഇമോജിയും താരം പങ്കുവെച്ചു. ഇന്‍സ്റ്റഗ്രാം സ്റ്റോറിലൂടെ ആയിരുന്നു നടിയുടെ പ്രതികരണം.
 
കേരളത്തിലുള്ളവരെ ഭീകര സംഘടനകള്‍ക്ക് ആവശ്യമാണെന്നും വിദ്യാഭ്യാസ നിലവാരത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നതാണ് ഇതിന് കാരണമെന്നുമാണ് ബെഹ്റ പറഞ്ഞിരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അന്ന് ദുല്‍ഖറിനൊപ്പം കിടിലന്‍ വേഷം, ആ ചിരിയില്‍ മലയാളി ഫ്‌ളാറ്റ്; താരത്തെ മനസിലായോ