യുകെ മാഗസിനു വേണ്ടി ബോള്‍ഡ് ഫോട്ടോഷൂട്ടുമായി ദിവ്യപ്രഭയും കനിയും; കാണാം ചിത്രങ്ങള്‍
വൈറ്റ് സ്ലീവ് ലെസ് ഔട്ട്ഫിറ്റില്‍ ബോള്‍ഡ് ലുക്കിലാണ് ഇരുവരെയും കാണുന്നത്
Kani Kusruti and Divya Prabha
ബോള്‍ഡ് ഫോട്ടോഷൂട്ടുമായി നടിമാരായ ദിവ്യപ്രഭയും കനി കുസൃതിയും. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഡി ഫാഷന്‍ മാഗസിനു വേണ്ടിയാണ് താരങ്ങള്‍ പോസ് ചെയ്തിരിക്കുന്നത്.
വൈറ്റ് സ്ലീവ് ലെസ് ഔട്ട്ഫിറ്റില്‍ ബോള്‍ഡ് ലുക്കിലാണ് ഇരുവരെയും കാണുന്നത്. മുംബൈയില്‍ നിന്നാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഇന്ദ്ര ജോഷിയാണ് ഫോട്ടോഗ്രഫര്‍.
പായല്‍ കപാഡിയ സംവിധാനം ചെയ്ത All We Imagine As Light (പ്രഭയായ് നിനച്ചതെല്ലാം) എന്ന ചിത്രത്തിലൂടെയാണ് കനിയും ദിവ്യപ്രഭയും പാന്‍ ഇന്ത്യന്‍ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. 2024 സെപ്റ്റംബര്‍ 21 ന് തിയറ്ററുകളിലെത്തിയ ചിത്രം ഏറെ നിരൂപക ശ്രദ്ധ നേടിയിരുന്നു. 2024 കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ഗ്രാന്‍ഡ് പിക്സ് പുരസ്‌കാരം സ്വന്തമാക്കിയ ചിത്രമാണ്. സിനിമയില്‍ ഇരുവരുടെയും പ്രകടനങ്ങള്‍ ഏറെ നിരൂപകശ്രദ്ധ നേടിയിരുന്നു.