Webdunia - Bharat's app for daily news and videos

Install App

'ബോട്ടിൽ ആരുമുണ്ടായിരുന്നില്ല'; 'കാന്താര' സെറ്റിലെ ബോട്ട് അപകടത്തിൽ നിർമ്മാതാവ്

നിഹാരിക കെ.എസ്
ചൊവ്വ, 17 ജൂണ്‍ 2025 (11:30 IST)
‘കാന്താര’ സെറ്റിലെ ബോട്ട് അപകടത്തിൽ വിശദീകരണവുമായി നിർമ്മാതാവ്. ബോട്ട് മറിഞ്ഞപ്പോൾ ഋഷഭ് ഷെട്ടിയും മറ്റ് 30 ജീവനക്കാരും ബോട്ടിൽ ഉണ്ടായിരുന്നു എന്നും അവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടെന്നും മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ മണി ഡാം റിസർവോയറിനുള്ളിൽ ബോട്ട് മറിഞ്ഞപ്പോൾ അതിൽ ആരും ഉണ്ടായിരുന്നില്ല എന്ന് സിനിമയുടെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ആദർശ് പറഞ്ഞതായാണ് ദി ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് എന്നാണ് പിങ്ക് വില്ല റിപ്പോർട്ട്.
 
ശക്തമായ കാറ്റും മഴയും മൂലമാണ് ബോട്ട് മറിഞ്ഞതെന്നും സംഭവം നടക്കുമ്പോൾ ചുറ്റും ആരും ഉണ്ടായിരുന്നില്ല എന്നും അതിനാൽ ആർക്കും പരിക്കില്ലെന്നും ആദർശ് കൂട്ടിച്ചേർത്തു. മാത്രമല്ല, ബോട്ട് പശ്ചാത്തലത്തിൽ മാത്രമാണെന്നും സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമല്ലെന്നും ആദർശ് പരാമർശിച്ചു. അപകടം ഒന്നും സംഭവിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യഥാർത്ഥ ഷൂട്ടിംഗ് സ്ഥലത്ത് നിന്ന് വളരെ അകലെയാണ് സംഭവം നടന്നതെന്നും അതിനാൽ ഷെഡ്യൂൾ പ്രകാരം ചിത്രീകരണം തുടരുമെന്നും നിർമാതാവ് പറഞ്ഞു. 
 
‘ബോട്ട് മറിഞ്ഞപ്പോൾ അതിൽ ആരും ഉണ്ടായിരുന്നില്ല, അപകടങ്ങളൊന്നും സംഭവിച്ചില്ല’. ശക്തമായ കാറ്റും മഴയും കാരണമാണ് പശ്ചാത്തലമായി ഉപയോഗിച്ചിരുന്ന കപ്പൽ മറിഞ്ഞത്. എന്നാൽ ആ സമയത്ത് സമീപത്ത് ആരും ഇല്ലാതിരുന്നതിനാൽ, ആളപായമോ ജീവനക്കാർക്ക് പരിക്കുകളോ ഉണ്ടായില്ല’ എന്നാണ് ആദർശ് പറയുന്നത്. അപകടത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം നിർത്തിവച്ചതായി റിപ്പോർട്ടുകൾ തെറ്റാണെന്ന് നിർമ്മാതാവ് വ്യക്തമാക്കി.         
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

യുവാവിനെ തട്ടിക്കൊണ്ടു പോയി സ്വര്‍ണാഭരണം കവര്‍ന്നു സുമതി വളവിൽ തള്ളിയ സംഘം പിടിയിൽ

ബലാല്‍സംഗ കേസില്‍ റാപ്പര്‍ വേടനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി

കുട്ടികളെ രണ്ടാം തരം പൗരന്‍മാരായി കാണരുത്, കണ്‍സഷന്‍ ഔദാര്യമല്ല; സ്വകാര്യ ബസുകള്‍ക്കെതിരെ വിദ്യാഭ്യാസ മന്ത്രി

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വലിയ ഇടിവ്; ഇന്നത്തെ വില അറിയാം

സനാതന ധര്‍മ്മത്തിനെതിരെ പ്രസംഗിച്ച കമല്‍ഹാസന്റെ കഴുത്തുവെട്ടുമെന്ന് ഭീഷണി; സീരിയല്‍ നടനെതിരെ പരാതി

അടുത്ത ലേഖനം
Show comments