Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ടൈഗര്‍ 3'ലെ കത്രീനയുടെ ടൗവല്‍ ഫൈറ്റ്,ഭര്‍ത്താവായ വിക്കി കൗശലിന് പറയാനുള്ളത് ഇതാണ്

Hot towel fight in Tiger 3 katrina kaif

കെ ആര്‍ അനൂപ്

, ബുധന്‍, 29 നവം‌ബര്‍ 2023 (12:28 IST)
സല്‍മാന്‍ ഖാന്റെ 'ടൈഗര്‍ 3'ല്‍ കത്രീന കൈഫും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ആക്ഷന്‍ രംഗങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയ സിനിമയില്‍ കത്രീനയുടെതായി വന്ന ടൗവല്‍ ഫൈറ്റ് ഏറെ ശ്രദ്ധിക്കപ്പെട്ടു. ട്രെയിലര്‍ പുറത്തുവന്നതോടെ ഈ രംഗങ്ങള്‍ ബിഗ് സ്‌ക്രീനുകളില്‍ കാണാനായി ആളുകള്‍ കാത്തിരിക്കുകയായിരുന്നു. ഇപ്പോഴിതാ നടിയുടെ ഭര്‍ത്താവായ വിക്കി കൗശല്‍ ഈ ഫൈറ്റിനെക്കുറിച്ച് പറഞ്ഞത് ഇതാണ്. 
 
കത്രീനയുടെ കൂടെയാണ് സിനിമ വിക്കി കണ്ടത്. ടവല്‍ ഫൈറ്റ് വന്നപ്പോള്‍ കത്രീനയുടെ വിക്കി പറഞ്ഞത്,'ഒരു വിഷയത്തില്‍ ഞാന്‍ താനുമായി ഒരു തര്‍ക്കത്തിനും ഇല്ല, കാരണം എനിക്ക് ടൗവല്‍ ധരിച്ച് അടി വാങ്ങാന്‍ കഴിയില്ല',-വിക്കി തമാശ രൂപേണ പറഞ്ഞു. ഈ ആക്ഷന്‍ രംഗം ഗംഭീരമായി കത്രീന ചെയ്തുവെന്നും കത്രീന ഓര്‍ത്ത് അഭിമാനിക്കുന്നുവെന്നും വിക്കി കൂട്ടിച്ചേര്‍ത്തു.
മനീഷ് ശര്‍മ സംവിധാനം ചെയ്ത ആക്ഷന്‍ ചിത്രം പ്രദര്‍ശനത്തിനെത്തി ദിവസങ്ങള്‍ പിന്നിടുമ്പോഴും നവംബര്‍ 30 വരെ പിവിആര്‍ ഐനോക്‌സ്, സിനിപൊലിസ് എന്നിവടങ്ങളില്‍ 150 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കുന്ന ഓഫറും പ്രഖ്യാപിച്ചിരിക്കുകയാണ്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഡിവോഴ്‌സ് ആയോ? കമന്റിന് മറുപടി നല്‍കി നടി അപ്‌സര