Select Your Language

Notifications

webdunia
webdunia
webdunia
webdunia

Dhyan Sreenivasan: കാവ്യ മാധവൻ ഓർ മഞ്ജു വാര്യർ ഓർ ഭാവന, ഇതൊക്കെയാണോ ചോദ്യം?: വിമർശിച്ച് ധ്യാൻ ശ്രീനിവാസൻ, കൈയ്യടി

മറുനാടൻ മലയാളി ടീം വിദേശത്ത് സംഘടിപ്പിച്ച അവാർഡ് ഷോയാണ് ബ്രിട്ടീഷ് മലയാളി അവാർഡ്സ്.

Dhyan

നിഹാരിക കെ.എസ്

, വ്യാഴം, 10 ജൂലൈ 2025 (13:08 IST)
കഴിഞ്ഞ ദിവസം ധ്യാൻ ശ്രീനിവാസന്റേതായി ഒരു വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു. ബി​ഗ് ബോസ് ഫെയിം ശോഭ വിശ്വനാഥിനെ  ധ്യാൻ വിമർശിക്കുന്നതാണ് വീഡിയോ. ബ്രിട്ടീഷ് മലയാളി അവാർഡ്സ് എന്ന ചടങ്ങിൽ നിന്നുള്ളതാണ് വൈറലാകുന്ന വീഡിയോ. മറുനാടൻ മലയാളി ടീം വിദേശത്ത് സംഘടിപ്പിച്ച അവാർഡ് ഷോയാണ് ബ്രിട്ടീഷ് മലയാളി അവാർഡ്സ്.
 
നടൻ ധ്യാൻ ശ്രീനിവാസൻ ആയിരുന്നു പരിപാടിയിലെ മുഖ്യാതിഥി. ശോഭ വിശ്വനാഥും ലക്ഷ്മി നക്ഷത്രയുമായിരുന്നു ഫാഷൻ ഷോയുടെ വിധി കർത്താക്കൾ. മത്സരാർത്ഥികളിൽ ഒരാളോട് ക്വസ്റ്റ്യൻ ആന്റ്സർ റൗണ്ടിൽ ശോഭ ചോദിച്ചൊരു ചോദ്യമാണ് ധ്യാന് ഇഷ്ടപ്പെടാതിരുന്നത്. കാവ്യ മാധവൻ ഓർ മഞ്ജു വാര്യർ എന്നായിരുന്നു ശോഭ ചോദിച്ചത്. ഇതാണ് ധ്യാൻ വിമർശിച്ചത്.
 
'ജഡ്ജിങ്ങിനെ വെച്ച് തന്നെ നമുക്ക് സംസാരിച്ച് തുടങ്ങാം. കാവ്യ മാധവൻ ഓർ മഞ്ജു വാര്യർ എന്നുള്ള ചോദ്യത്തിനുശേഷം ഞാൻ പ്രതീക്ഷിച്ച ചോദ്യം ദിലീപ് ഓർ പഴസർ സുനി എന്ന ചോദ്യമാണ്. അങ്ങനേയും ചോദിക്കാം. വേണമെങ്കിൽ ചോദിച്ചോളൂ... എന്റെ ജീവിതത്തിലെ ആദ്യത്തെ ഫാഷൻ ഷോയാണ് ഞാൻ ഇന്ന് കണ്ടത്.
 
അതിൽ നിന്നും കിട്ടിയ തിരിച്ചറിവും പാഠവും എന്താണെന്ന് ചോദിച്ചാൽ ആഴ്ചയ്ക്ക് ആഴ്ചയ്ക്ക് ഫാഷൻ ഷോ കാണണം എന്നതാണ്. അന്ന് ഇതുപോലുള്ള ജഡ്ജ്മാരും കുറേ കൂറ ചോ​ദ്യങ്ങളും ഇല്ലാതിരുന്നാൽ മാത്രം മതി. കാവ്യ മാധവൻ ഓർ മഞ്ജു വാര്യർ ഓർ ഭാവന, വാട്ട് ഈസ് എ വുമൺ, ഹു ആർ യു, വാട്ട് ആർ യു ഡൂയിങ്... ഇതൊക്കെയാണോ ചോദ്യം?', എന്നാണ് ധ്യാൻ ചോദിച്ചത്. 
 
ധ്യാന് സോഷ്യൽ മീഡിയയിൽ നിറയെ കൈയ്യടിയാണ്. ചോ​ദ്യത്തിലെ നിലവാര തകർച്ചയേയും അത് ചൂണ്ടി കാണിച്ച ധ്യാനിനെ പ്രശംസിച്ചും കമന്റുകളുണ്ടായിരുന്നു. എന്നാൽ ആ ചോദ്യം ശോഭ ചോദിച്ചത് ആയിരുന്നില്ല. മത്സരാർത്ഥിയോട് ചോദ്യം ചോദിക്കും മുമ്പ് ഇത് താനായിട്ട് ചോദിക്കുന്ന ചോദ്യമല്ലെന്നും സംഘാടകർ എഴുതി തന്നെ ചോദ്യം ചോദിക്കുന്നുവെന്നേയുള്ളുവെന്നും വ്യക്തമായി ശോഭ പറയുന്നതിന്റെ വീഡിയോ ഇതിന് പിന്നാലെ പുറത്തുവന്നു.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മ്യായന്‍ കുട്ടി വി എന്നായിരുന്നു അവന്റെ പേര്, സുരേഷ് ഗോപി സിനിമയുടെ പേരുമാറ്റത്തില്‍ ട്രോള്‍ മഴ, എന്റെ പേര് വി ശിവന്‍കുട്ടിയെന്ന് വിദ്യഭ്യാസമന്ത്രി