Webdunia - Bharat's app for daily news and videos

Install App

നര്‍മ്മവും ത്രില്ലറും ചേര്‍ന്ന് കെങ്കേമം,ട്രെയ്‌ലര്‍ കണ്ടില്ലേ ?

കെ ആര്‍ അനൂപ്
വെള്ളി, 3 ഫെബ്രുവരി 2023 (09:06 IST)
100 ല്‍ പരം സെലിബ്രിറ്റി കളുടെ സോഷ്യല്‍ മീഡിയ വഴി കെങ്കേമം സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് നടന്നു.ആദ്യമാണ് ഇത്രയും സെലിബ്രിറ്റികള്‍ ട്രെയ്‌ലര്‍ ഷെയര്‍ ചെയ്യുന്നത്. വളരെ വ്യത്യസ്തമായ രീതിയില്‍ ,നര്‍മ്മവും, ത്രില്ലറും. ദുരൂഹതരും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ട്രെയ്‌ലര്‍ ഒരുക്കിയിട്ടുള്ളത്. സംവിധായകന്‍ സിദ്ദിഖിന്റെ ഡയലോഗിലൂടെയാണ് ട്രെയ്‌ലര്‍ അവസാനിക്കുന്നത് എന്നത് ഒരു പ്രത്യേകതയാണ്.ഭഗത് മാനുവലിന്റെ വ്യത്യസ്തമായ മുഖം ഇതില്‍ കാണാം. നോബി പതിവ് ശൈലിയില്‍ നിന്നും വ്യത്യസ്തമായി കാണപ്പെടുന്നൂ. പെട്ടി ലാംബട്ര, ബാച്ചിലേഴ്സ് തുടങ്ങിയ ചിത്രങ്ങളില്‍ സീരിയസ് വേഷങ്ങള്‍ ചെയ്ത ലെവിന്‍ സൈമണിന്റെ കെങ്കേമത്തിലെ, കോമഡി വേഷപ്പകര്‍പ്പു കണേണ്ടത് തന്നെ. 
ട്രെയ്‌ലറില്‍ ഏറെ ചിരിയുണര്‍ത്തുന്നത് ഇടവേള ബാബുവിന്റെ പ്രെസെന്‍സ് ആണ്. വിജയ് ഉലകനാഥിന്റെ ക്യാമറയും ,ബാഗ്രൗണ്ട് സ്‌കോറും എടുത്ത് പറയേണ്ടതാണ്.എന്താണ് സബ്ജറ്റ് എന്ന് വലിയ ധാരണ നല്‍കാത്ത തരത്തിലാണ് ചിത്രത്തിന്റെ ട്രൈലെര്‍ അണിയിച്ചൊരുക്കിയിരിക്കുന്നത്.
 
 മന്‍രാജിന്റെ വ്യത്യസ്തമായ സ്‌ക്രീന്‍ പ്രെസന്റ്‌സ് എടുത്തു പറയാതെ വയ്യ. ഒപ്പം അബു സലീമിന്റെ വരവും,റാംജിറാവു സ്പീക്കിങിനെ ഓര്‍മ്മപ്പെടുത്തുന്ന സലിം കുമാറിന്റെ അഭിനയവും കണ്ടാല്‍, ചിത്രം നമ്മെ കുടുകുടാ ചിരിപ്പിക്കും, എന്ന് തോന്നും. ഒരു ജഗപൊക പടമായിരിക്കും കെങ്കേമം എന്ന് മനസ്സിലാക്കിക്കൊണ്ടാണ് ട്രെയ്‌ലര്‍ അവസാനിക്കുന്നത്.
ഓന്‍ഡമാന്‍സിന്റ ബാനറില്‍ ഷാമോന്‍ ബി പറേലില്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന കെങ്കേമം ഉടന്‍ തീയേറ്ററിലെത്തും.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇസ്രായേലിനെ സഹായിക്കരുത്, അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്, ആക്രമണം തുടര്‍ന്നാല്‍ ടെഹ്‌റാന്‍ കത്തിക്കുമെന്ന് ഇസ്രായേല്‍

Wan Hai 503: ശ്രദ്ധിക്കുക: വാന്‍ ഹായ് 503 കപ്പലില്‍ നിന്നു വീണ കണ്ടെയ്‌നറുകള്‍ തീരത്തേക്ക്, ജാഗ്രത

ഇസ്രയേലിനെ സഹായിച്ചാല്‍ തിരിച്ചടി നേരിടേണ്ടി വരും: അമേരിക്കയ്ക്കും ഫ്രാന്‍സിനും മുന്നറിയിപ്പ് നല്‍കി ഇറാന്‍

പഹല്‍ഗാം ആക്രമണത്തെ അപലപിച്ചില്ലെന്ന് എംവി ഗോവിന്ദന്റെ ആരോപണം; നിയമനടപടിക്കൊരുങ്ങി ജമാ അത്തെ ഇസ്ലാമി

സ്പായുടെ മറവിൽ അനാശാസ്യം: 5 പേർ പിടിയിൽ

അടുത്ത ലേഖനം
Show comments