'സുധിച്ചേട്ടന്റെ സ്വപ്നമായ വീട് സാധ്യമാകാന്‍ പോകുകയാണ്';സുധി മരിക്കുന്നതിന്റെ തലേദിവസം നടന്ന ഹൃദയസ്പര്‍ശിയായ സംഭവത്തെക്കുറിച്ച് ഭാര്യ രേണു

കെ ആര്‍ അനൂപ്
വെള്ളി, 5 ജനുവരി 2024 (15:09 IST)
Lakshmi Nakshathra
കൂടെയില്ലെങ്കിലും കൊല്ലം സുധി ഒപ്പമുണ്ടെന്ന് വിശ്വാസത്തില്‍ കഴിയുകയാണ് അദ്ദേഹത്തിന്റെ കുടുംബം. മരണം ഇപ്പോഴും ഭാര്യ രേണുവിനും മക്കള്‍ക്കും ഉള്‍ക്കൊള്ളുവാന്‍ സാധിച്ചിട്ടില്ല.സുധിച്ചേട്ടന്‍ തങ്ങളുടെ കൂടെ തന്നെ ഉണ്ടെന്നാണ് രേണു പറയുന്നത്. സുധി മരിക്കുന്നതിന്റെ തലേദിവസം നടന്ന ഹൃദയസ്പര്‍ശിയായ സംഭവത്തെക്കുറിച്ച് പറയുകയാണ് രേണു. സുധിയുടെ ഭാര്യയെയും മക്കളെയും കാണാനായി ലക്ഷ്മി നക്ഷത്ര വീട്ടിലേക്ക് എത്തിയിരുന്നു. ലക്ഷ്മിയോട് ആയിരുന്നു രേണു മനസ്സ് തുറന്നത്. 
 
കുടുംബത്തിനുവേണ്ടി എന്തും വാങ്ങി കൊടുക്കുന്ന മനസ്സാണ് സുധിക്കുള്ളത് തിരിച്ച് എന്തെങ്കിലും വേണോ എന്ന് ചോദിച്ചാല്‍ സുധി വേണ്ടെന്നാണ് പറയാറുള്ളത്, ഇത് പറയുന്നതും ഭാര്യ രേണുവാണ്.ALSO READ: 'Kaathal The Core' OTT Response: 'എന്തൊരു നടനാണ് ഇയാള്‍' ഒ.ടി.ടി റിലീസിനു പിന്നാലെ മമ്മൂട്ടിക്ക് മലയാളത്തിനു പുറത്തുനിന്നും കൈയടി; ജിയോ ബേബിയുടെ ധൈര്യത്തിനും സല്യൂട്ട് !
 
മരിക്കുന്നതിന്റെ തലേന്ന് മീന്‍ കറി വെച്ച് തങ്ങള്‍ക്ക് സുധി ചേട്ടന്‍ വിളമ്പി തന്നുവെന്നും അവസാനം സുധിച്ചേട്ടന് ഒന്നും കിട്ടിയില്ലെന്നും അത് ചോദിച്ചപ്പോള്‍ നിങ്ങള്‍ വയര്‍ നിറച്ച് കഴിക്കുന്നത് കാണാനാണ് സന്തോഷമെന്നും സുധി പറഞ്ഞെന്നും രേണു പറഞ്ഞു.മരിക്കുന്നത് വരേയും സുധിച്ചേട്ടന്‍ തന്നെയോ മക്കളെയോ ചീത്ത പറഞ്ഞിട്ടില്ലെന്നും രേണു പറഞ്ഞു. ഇപ്പോള്‍ സുധിച്ചേട്ടന്റെ സ്വപ്നമായ വീട് സാധ്യമാകാന്‍ പോകുകയാണെന്നും തങ്ങള്‍ ആ വീട്ടില്‍ താമസിക്കുമ്പോള്‍ സുധിച്ചേട്ടന്റെ ആത്മാവ് അതിയായി സന്തോഷിക്കുമെന്നും രേണു പറഞ്ഞു

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും

Eko Movie Detailing: എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കി അവസാനിക്കുന്ന 'എക്കോ'

പ്രഭാസിനൊപ്പം രണ്‍ബീറും!, ബോക്‌സോഫീസ് നിന്ന് കത്തും, സ്പിരിറ്റിന്റെ പുത്തന്‍ അപ്‌ഡേറ്റ്

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

എംഎല്‍എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കണം; പുറത്താക്കലിന് പിന്നാലെ പ്രതികരണവുമായി കെസി വേണുഗോപാല്‍

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

പ്രഖ്യാപനം ഉടനുണ്ടാകും, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കും

അടുത്ത ലേഖനം
Show comments