കുഞ്ചാക്കോ ബോബന്‍-സുരാജ് വെഞ്ഞാറമൂട് ടീം ഒന്നിച്ച 'ഗര്‍ര്‍ര്‍' പോസിറ്റീവ് പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ഇന്ന് പ്രദര്‍ശനത്തിലെത്തിയ സിനിമയ്ക്ക് ആദ്യം മുതലേ നല്ല അഭിപ്രായങ്ങളാണ് കേള്‍ക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട് സിനിമ.ഫണ്‍ റൈഡ് തന്നെയാണ് ഗര്‍ര്‍ര്‍. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സിംഹം ആണെന്നതാണ് മറ്റൊരു പ്രത്യേകത. അതുകൊണ്ടുതന്നെ രസകരമായ നിരവധി നിമിഷങ്ങളും ചിത്രം കാഴ്ചക്കാര്‍ക്ക് സമ്മാനിക്കുന്നു.
ജീവിതത്തില്‍ തോറ്റുപോയെന്ന തോന്നല്‍ റെജി എന്ന യുവാവിനെ അകറ്റുകയും ഒടുവില്‍ അയാള്‍ മദ്യപിച്ച് മൃഗശാലയിലെ സിംഹ കൂട്ടിലേക്ക് ചാടുകയും ചെയ്യുന്നു.പിന്നീട് നടക്കുന്ന ഉദ്വോഗജനകമായ കാര്യങ്ങള്‍ പ്രേക്ഷകരെ രസിപ്പിക്കുന്നു. ആവശ്യാനുസരണം ചിരി നിറച്ചുള്ള രസകരമായ രംഗങ്ങളാണ് പിന്നീട് കാഴ്ചക്കാരുടെ മുന്നിലേക്ക് എത്തുന്നത്.
ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹം 'ദര്‍ശന്‍' എന്നു പേരുള്ള സിംഹമായി ആണ് മലയാളത്തില്‍ എത്തുന്നത്.മദ്യപിച്ചെത്തി മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് കയറിച്ചെല്ലുന്ന യുവാവായാണ് കുഞ്ചാക്കോ ബോബന്‍ വേഷമിടുന്നു.
എസ്രയ്ക്കു ശേഷം ജെയ് കെ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണിത്.ഓഗസ്റ്റ് സിനിമാസ് നിര്‍മ്മിക്കുന്ന സിനിമ ടൈറ്റില്‍ കൊണ്ടു തന്നെ വ്യത്യസ്തതയുള്ളതാണ്.