Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി ഒരു റൊമാന്റിക് സിനിമയാകാം; പ്രഖ്യാപനവുമായി ലിജോ ജോസ് പെല്ലിശ്ശേരി

സംഗീതം ഒരുക്കുന്നത് സാക്ഷാൽ എ ആർ റഹ്മാൻ.

Lijo Jose Pellissery

നിഹാരിക കെ.എസ്

, ചൊവ്വ, 14 ഒക്‌ടോബര്‍ 2025 (14:21 IST)
ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത സിനിമ പ്രഖ്യാപിച്ചു. ബോളിവുഡിൽ ചുവട് വെച്ചിരിക്കുകയാണ് ലിജോ. ഇപ്പോഴിതാ ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ ബോളിവുഡിൽ ചെയ്യുക എന്നാണ് റിപ്പോർട്ട്. ഹൻസൽ മേഹ്ത്ത നിർമിക്കുന്ന ചിത്രത്തിലൂടെയാണ് ലിജോയുടെ ബോളിവുഡ് എൻട്രി. സംഗീതം ഒരുക്കുന്നത് സാക്ഷാൽ എ ആർ റഹ്മാൻ.
 
മെഹ്തയുടെ ട്രു സ്‌റ്റോറി ഫിലിംസും ലിജോയുടെ ആമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് സിനിമ നിർമിക്കുന്നത്. ലിജോയും കരൺ വ്യാസും ചേർന്നാണ് സിനിമയുടെ രചന. പ്രണയം, കാത്തിരിപ്പ്, മാനുഷിക ബന്ധത്തിന്റെ സങ്കീർണത തുടങ്ങിയ വിഷയങ്ങൾ അവതരിപ്പിക്കുന്നതായിരിക്കും ചിത്രമെന്നാണ് ദ ഹോളിവുഡ് റിപ്പോർട്ടർ ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്.
 
ചിത്രത്തിലെ മറ്റ് താരങ്ങൾ ആരെല്ലാം ആയിരിക്കുമെന്ന് തീരുമാനമായിട്ടില്ല. കാസ്റ്റിങ് നടന്നു വരികയാണ്. മോഹൻലാൽ നായകനായ മലൈക്കോട്ട വാലിബനാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. വലിയ പ്ര്രതീക്ഷയിൽ എത്തിയ ചിത്രം സമ്മിശ്ര പ്രതികരണമാണ് എല്ലായിടത്തും നേടിയത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Navya Nair: 'അങ്ങനെ ഞാൻ സംഘിയായി': നവ്യ നായർ പറയുന്നു