സൂര്യക്കൊപ്പം 'ജയ് ഭീം' എന്ന സിനിമയില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രം ചെയ്യാന്‍ സാധിച്ചതിന്റെ സന്തോഷത്തിലാണ് നടി ലിജോമോള്‍. സിനിമയില്‍ സെംഗിണി എന്ന കഥാപാത്രത്തെയാണ് ലിജോമോള്‍ അവിസ്മരണീയമാക്കിയത്. സിനിമ മേഖലയില്‍ നിന്നുള്ളവരും പ്രേക്ഷകരും തന്നെ അഭിനന്ദിക്കാന്‍ വിളിക്കുന്നുണ്ടെന്നും വലിയ സന്തോഷം തോന്നുന്നെന്നും ലിജോമോള്‍ പറഞ്ഞു. 
 
									
			
			 
 			
 
 			
			                     
							
							
			        							
								
																	
	 
	നടി ജ്യോതികയുടെ വീഡിയോ സന്ദേശം തന്നെ ഞെട്ടിച്ചെന്നും ഏറെ സന്തോഷം തോന്നിയ അഭിനന്ദനം അതാണെന്നും ലിജോമോള്‍ പറഞ്ഞു. തന്റെ വിവാഹദിവസം ഒരു അപ്രതീക്ഷിത സമ്മാനമെന്ന പോലെയാണ് സെംഗിണിയെ പ്രശംസിച്ചുള്ള ജ്യോതികയുടെ വീഡിയോ സന്ദേശം തനിക്ക് ലഭിച്ചതെന്നും ലിജോമോള്‍ പറഞ്ഞു.