Lokah and Hridayapoorvvam First Day Collection Report: ഹൃദയപൂർവ്വം vs ലോക: ആദ്യ ദിനം നേടിയതെത്ര? കളക്ഷൻ റിപ്പോർട്ട് പുറത്ത്

നിഹാരിക കെ.എസ്
വെള്ളി, 29 ഓഗസ്റ്റ് 2025 (08:46 IST)
ഓണം കളറാക്കാന്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തിയിരിക്കുകയാണ് 'ലോക'യും 'ഹൃദയപൂര്‍വ'വും. ഈ രണ്ട് സിനിമകളും ഈ ഓണത്തിന് തിയേറ്ററുകള്‍ പൂരപ്പറമ്പാക്കുമെന്ന കാര്യത്തിൽ സംശയമില്ല. മോഹന്‍ലാലും, സത്യന്‍ അന്തിക്കാടും, കല്യാണി പ്രിയദര്‍ശനും, നസ്‌ലിനുമൊക്കെ തിയേറ്ററിലെത്തുന്ന പ്രേക്ഷകരെ ചിരിപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്യും. 
 
സത്യന്‍ അന്തിക്കാട് - മോഹന്‍ലാല്‍ ചിത്രം 'ഹൃദയപൂര്‍വം', കല്യാണി പ്രിയദര്‍ശന്‍ - നസ്‌ലെന്‍ ചിത്രം 'ലോക - ചാപ്റ്റർ വൺ:ചന്ദ്ര' എന്നീ ചിത്രങ്ങള്‍  തിയേറ്ററുകളില്‍ എത്തി പ്രദര്‍ശനം തുടരുകയാണ്. ഈ വര്‍ഷത്തെ ആദ്യ ഓണം റിലീസുകള്‍ കൂടിയാണ് ഈ ചിത്രങ്ങള്‍. പുത്തന്‍ റിലീസുകള്‍, ഈ ഓണത്തിന് പ്രേക്ഷകരുടെ മനസ്സ് നിറയ്‌ക്കുമെന്നാണ് പ്രതീക്ഷ.
 
രണ്ട് ചിത്രങ്ങളും മികച്ച സ്വീകാര്യതയോടെയും ബോക്സ് ഓഫീസിൽ മികച്ച ഓപ്പണിംഗോടെയും ആരംഭിച്ചതോടെ തിയേറ്ററിൽ അക്ഷരാർത്ഥത്തിൽ ഓണത്തല്ല് ആരംഭിച്ചു. ആദ്യ ദിന പോരാട്ടത്തിൽ മോഹൻലാൽ നായകനായ ചിത്രം വിജയിച്ചു. ഇന്ത്യയിൽ ഏകദേശം 4 കോടി ഗ്രോസ് കളക്ഷൻ ആണ് ഹൃദയപൂർവ്വം നേടിയത്. 
 
ലോക ഹൃദയപൂർവ്വത്തിന് വലിയൊരു മത്സരം തന്നെയാണ് കാഴ്ച വെച്ചത്. പോസിറ്റീവ് റിപ്പോർട്ട് വന്ന ഒരു മോഹൻലാൽ ചിത്രവുമായി ഏറ്റുമുട്ടിയിട്ടും, ലോക ഇന്ത്യയിൽ ഏകദേശം 3 കോടി ഗ്രോസ് നേടിയതായാണ് റിപ്പോർട്ടുകൾ. 
 
'ഹൃദയപൂർവ്വം' എന്ന ചിത്രം ആദ്യ ദിനത്തിൽ മികച്ച കളക്ഷൻ നേടിയിട്ടുണ്ടെങ്കിലും, വാരാന്ത്യം പുരോഗമിക്കുമ്പോൾ 'ലോകാ ചാപ്റ്റർ 1' ന്റെ സ്ഥിരതയ്ക്ക് ആക്കം കൂട്ടാൻ കഴിയുമെന്ന് ട്രേഡ് വിദഗ്ധർ അഭിപ്രായപ്പെടുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തിന് ലോകോത്തര അംഗീകാരം; 2026ല്‍ കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില്‍ കൊച്ചിയും

Delhi Blast: ഡല്‍ഹിയില്‍ വീണ്ടും സ്‌ഫോടനം? പൊട്ടിത്തെറി ശബ്ദം കേട്ടതായി റിപ്പോര്‍ട്ട്

ഒരു തുള്ളി പാല്‍ പോലും സംഭരിക്കാതെ 68 ലക്ഷം കിലോ നെയ്യ്: തിരുപ്പതി ലഡ്ഡു തട്ടിപ്പില്‍ കൂടുതല്‍ ഞെട്ടിക്കുന്ന കണ്ടെത്തലുകളുമായി സിബിഐ

മ്യൂസിയത്തില്‍ രാവിലെ നടക്കാനിറങ്ങിയ അഞ്ച് പേരെ ആക്രമിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

തെക്കന്‍ ജില്ലകളില്‍ പരക്കെ മഴ; ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments