Select Your Language

Notifications

webdunia
webdunia
webdunia
webdunia

Naslen Lokah: എല്ലാ സിനിമയിലും 'എന്റെ തല എന്റെ ഫുൾ ഫിഗർ' വേണമെന്ന നിർബന്ധമില്ലെന്ന് നസ്‌ലെൻ

റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.

Lokah

നിഹാരിക കെ.എസ്

, തിങ്കള്‍, 18 ഓഗസ്റ്റ് 2025 (09:28 IST)
എല്ലാ സിനിമയിലും എന്റെ തല എന്റെ ഫുൾ ഫിഗർ വേണമെന്ന നിർബന്ധം തനിക്കില്ലെന്ന് യുവനടൻ നസ്‌ലെൻ. വ്യത്യസ്തതയുള്ള സിനിമകളുടെ ഭാഗമാകുക എന്നത് തനിക്ക് താത്പര്യമുള്ള കാര്യമാണെന്നും അങ്ങനെയാണ് ലോകയും ആലപ്പുഴ ജിംഖാനയും ചെയ്തതെന്നും നസ്‌ലെൻ പറഞ്ഞു. റിപ്പോർട്ടറിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടൻ.
 
'ആലപ്പുഴ ജിംഖാനയുടെ കാര്യത്തിൽ എനിക്കതിന്റെ കഥ കേട്ടിട്ട് ഏറ്റവും ഇന്ററസ്റ്റിംഗ് ആയി തോന്നിയത് അതിന്റെ കഥ പറയുന്ന സ്റ്റൈൽ ആണ്. യഥാർത്ഥ ജീവിതത്തിൽ മൂന്ന് മാസം ട്രെയിനിങ് കൊണ്ട് ആരും സ്റ്റേറ്റ് ലെവൽ ബോക്സിങ് കപ്പ് അടിക്കില്ല. തോൽക്കുന്ന നായകനാണ് ആ സിനിമയിൽ ഉള്ളത്. ലോകയിലും അങ്ങനെയുള്ള ഒരു നായകൻ തന്നെയാണ്. എന്റെ തല എന്റെ ഫുൾ ഫിഗർ വേണമെന്ന നിർബന്ധം എനിക്കില്ല. 
 
ഞാൻ ഇതുവരെ ചെയ്യാത്ത തരത്തിലുള്ള കഥാപാത്രമാണ് ലോകയിലേത്. വ്യത്യസ്തതയുള്ള കഥയാണ് ലോക, മാത്രമല്ല സിനിമയുടെ സ്കെയിലും വലുതാണ്. ഒരു പുതിയ അറ്റംപ്റ്റ് ആണ് അപ്പോൾ അതിന്റെ ഭാഗമാകുക എന്നത് എനിക്ക് താത്പര്യമുള്ള കാര്യമാണ്. ടിക്കി ടാക്കയിൽ നിന്ന് എന്നെ പുറത്താക്കി എന്ന് വരെ ആളുകൾ പറഞ്ഞു. ഞാൻ ടിക്കി ടാക്ക ടീമിൽ ജോയിൻ ചെയ്യാൻ രണ്ട് ദിവസം ബാക്കി നിൽക്കെയാണ് ഈ വാർത്തകൾ ഞാനും കാണുന്നത്. 'ആസിഫ് അലിയേക്കാൾ കൂടുതൽ പൈസ ചോദിച്ചു' അങ്ങനെ എന്നെ പുറത്താക്കി അങ്ങനെ ആൾക്കാർക്ക് തോന്നുന്നത് എഴുതി വിടുന്നത് ആയിരിക്കും', നസ്‌ലെൻ പറയുന്നു.
 
അതേസമയം, ഇന്ത്യൻ സിനിമയിലേക്ക് ആദ്യമായി ലേഡി സൂപ്പർഹീറോ അവതരിപ്പിക്കപ്പെടുന്ന ചിത്രം കൂടിയാണ് ലോക. ചിത്രം കഥയൊരുക്കി സംവിധാനം ചെയ്തിരിക്കുന്നത് ഡൊമിനിക് അരുൺ ആണ്. മെഗാ ബഡ്ജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. "ലോക" എന്ന് പേരുള്ള ഒരു സൂപ്പർ ഹീറോ സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ചിത്രമാണ് "ചന്ദ്ര". ഒരു സൂപ്പർഹീറോ കഥാപാത്രം ആയാണ് കല്യാണി പ്രിയദർശൻ ഈ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Naslen Gafoor: 'ആസിഫിക്കയേക്കാൾ കൂടുതൽ പൈസ ചോദിച്ചുവെന്ന് കേട്ടപ്പോൾ ഞെട്ടിപ്പോയി': സൈബർ ആക്രമണങ്ങളോട് നസ്ലെൻ