Select Your Language

Notifications

webdunia
webdunia
webdunia
webdunia

പ്രതിഫലം 50 കോടി, ബന്ധുക്കളെയും സുഹൃത്തുക്കളെയും വളർത്തികൊണ്ടുവരും: പണം ചിലവഴിക്കുന്നതിനെ കുറിച്ച് ലോകേഷ്

താൻ ദാരിദ്ര്യം അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു

Lokesh

നിഹാരിക കെ.എസ്

, വെള്ളി, 25 ജൂലൈ 2025 (17:31 IST)
തന്റെ ശമ്പളം തുറന്നു പറയാൻ മടി തോന്നിയിട്ടില്ല എന്ന് സംവിധായകൻ ലോകേഷ് കനഗരാജ്. രജനികാന്തിനെ നായകനാക്കി ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ചിത്രത്തിന്റെ പ്രമോഷനോടനുബന്ധിച്ച് ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ കോലിക്ക് ലോകേഷ് വാങ്ങിയ 50 കോടി രൂപ പ്രതിഫലത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്കുകുകയായിരുന്നു അദ്ദേഹം.
 
താൻ വളരെ കുറച്ച് മാത്രം ആവശ്യങ്ങളുള്ളൊരാളാണെന്നും ധനം കൊണ്ട് താൻ ചെയ്യാനുദ്ദേശിക്കുന്നത് തന്റെ ബന്ധുജനങ്ങളെയും സുഹൃത്തുക്കളെയും വളർത്തിക്കൊണ്ട് വരുക എന്നത് മാത്രമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൂലിയിൽ 50 കോടി രൂപ പ്രതിഫലം വാങ്ങിയതോടെ ഇന്ത്യയിൽ ഏറ്റവും അധികം പ്രതിഫലം പറ്റുന്ന സംവിധായകരിലൊരാളായി ലോകേഷ് കനഗരാജ് മാറിയിരുന്നു.
 
താൻ ദാരിദ്ര്യം അനുഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു. “എന്റെ രണ്ടാമത്തെ സംവിധാന സംരംഭമായ കൈതി ചെയ്യുമ്പോഴാണ് ഒരു കോടി രൂപയിൽ എന്റെ പ്രതിഫലം എത്തുന്നത്. കൂലിയിൽ ലഭിച്ച പ്രതിഫലത്തിൽ സന്തോഷം മാത്രമേയുള്ളൂ. കാരണം ലോകം ദരിദ്രനോട് ക്രൂരമായി പെരുമാറും എന്ന് കേട്ടിട്ടുണ്ട്, ഞാൻ ദാരിദ്ര്യം അനുഭവിച്ചിട്ടുണ്ട്, അതിനാൽ ഓരോ രൂപയുടെയും വില എനിക്കറിയാം” ലോകേഷ് കനഗരാജ് പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bha Bha Ba Item Song: ഭ.ഭ.ബയിൽ ഐറ്റം സോങ്ങിന് വേണ്ടി മാത്രം ചിലവ് 4 കോടി, ത്രസിപ്പിക്കാൻ തമന്ന!