Select Your Language

Notifications

webdunia
webdunia
webdunia
webdunia

Lokesh Kanakaraj Rajanikanth: 'ഞാൻ എഴുതിയ കഥയിൽ രജനികാന്ത് വില്ലൻ ആയിരുന്നു, നായകൻ മറ്റൊരാൾ': കൂലിക്ക് മുന്നേ എഴുതിയ കഥയെ കുറിച്ച് ലോകേഷ് കനകരാജ്

കൂലിക്കും മുന്നേ താൻ മറ്റൊരു കഥ എഴുതിയിരുന്നുവെന്നും അതിൽ രജനികാന്ത് വില്ലൻ ആയിരുന്നുവെന്നും ലോകേഷ് പറയുന്നു.

Lokesh Kanakaraj

നിഹാരിക കെ.എസ്

, വ്യാഴം, 24 ജൂലൈ 2025 (15:56 IST)
രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി അടുത്ത മാസം 14 ന് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. റിലീസ് തീയതി അടുക്കുമ്പോൾ, സിനിമയുമായി ബന്ധപ്പെട്ട് നൽകിയ പ്രൊമോഷൻ അഭിമുഖത്തിൽ ലോകേഷ് പറഞ്ഞ ചില കാര്യങ്ങൾ ചർച്ചയാകുന്നു. കൂലിക്കും മുന്നേ താൻ മറ്റൊരു കഥ എഴുതിയിരുന്നുവെന്നും അതിൽ രജനികാന്ത് വില്ലൻ ആയിരുന്നുവെന്നും ലോകേഷ് പറയുന്നു. സംവിധായകന്റെ അഭിമുഖം വൈറലാകുന്നു.  
 
കമൽ ഹാസനെ നായകനാക്കി ലോകേഷ് സംവിധാനം ചെയ്ത വിക്രം ആ വർഷത്തെ തമിഴിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി. വിക്രത്തിന്റെ വിജയത്തിന് ശേഷം ലോകേഷിനൊപ്പം പ്രവർത്തിക്കാനുള്ള തന്റെ ആഗ്രഹം രജനി ലോകേഷിനെ അറിയിച്ചു. ലോകേഷ് ലിയോയുടെ തിരക്കിലായിരുന്നപ്പോൾ, രജനി നെൽസണുമായി ഒന്നിച്ച് ജയിലർ ചെയ്തു. 
 
ലിയോ അവസാനിച്ചതിന് ശേഷം ലോകേഷും രജനീകാന്തും കൂടിയിരുന്നു. ഈ ചർച്ചയിലാണ് 'കൂലി' പിറക്കുന്നത്. എന്നാൽ, രജനീകാന്തിന് വേണ്ടി ലോകേഷ് എഴുതിയ ആദ്യത്തെ സ്ക്രിപ്റ്റ് കൂലി ആയിരുന്നില്ല. അടുത്തിടെ ഒരു അഭിമുഖത്തിൽ, രജനീകാന്തിനായി മറ്റൊരു കഥ എഴുതിയിട്ടുണ്ടെന്ന് ലോകേഷ് പറഞ്ഞു. രജനികാന്തിനെ വില്ലനാക്കി കൊണ്ടുള്ള കഥയായിരുന്നു അത്.  
 
രജനികാന്തിനെ വില്ലനാക്കിയും മറ്റൊരാളെ നായകനാക്കിയുമായിരുന്നു ആ കഥ ഒരുക്കിയത്. വളരെ ഗംഭീരമായ ഒരു ഫാന്റസി കഥയായിരുന്നു അത്. പക്ഷേ ആ കഥയ്ക്ക് ഏകദേശം രണ്ട് വർഷത്തെ സൗജന്യ നിർമ്മാണ ജോലികൾ ആവശ്യമാണ്. രജനീകാന്ത് തന്റെ കരിയറിലെ പീക്കിൽ നിൽക്കുമ്പോൾ രണ്ട് വർഷം ആ കഥയ്ക്കായി പാഴാക്കാൻ താൻ ആഗ്രഹിച്ചില്ലെന്നും അതുകൊണ്ടാണ് ഞാൻ കൂലിയുടെ കഥ അദ്ദേഹത്തോട് പറഞ്ഞത് എന്നും പറയുകയാണ് ലോകേഷ് കനകരാജ്.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Vinayakan: എന്റെ തന്തയും ചത്തു, സഖാവ് വിഎസും ചത്തു; ഹൈബിയുടെ തന്ത ജോര്‍ജ് ഈഡനും ചത്തു: വീണ്ടും അധിക്ഷേപ പോസ്റ്റുമായി വിനായകന്‍