മമ്മൂട്ടി നായകൻ? വില്ലൻ രജനികാന്ത്; ലോകേഷ് കനകരാജിന്റെ ഫാന്റസി സിനിമയിൽ 4 നായകന്മാർ!, സത്യമെന്ത്?
സംവിധായകന്റെ അഭിമുഖം വൈറലാകുന്നു.
രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി അടുത്ത മാസം 14 ന് റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. റിലീസ് തീയതി അടുക്കുമ്പോൾ, സിനിമയുമായി ബന്ധപ്പെട്ട് നൽകിയ പ്രൊമോഷൻ അഭിമുഖത്തിൽ ലോകേഷ് പറഞ്ഞ ചില കാര്യങ്ങൾ ചർച്ചയാകുന്നു. കൂലിക്കും മുന്നേ താൻ മറ്റൊരു കഥ എഴുതിയിരുന്നുവെന്നും അതിൽ രജനികാന്ത് വില്ലൻ ആയിരുന്നുവെന്നും ലോകേഷ് പറയുന്നു. സംവിധായകന്റെ അഭിമുഖം വൈറലാകുന്നു.
രജനീകാന്തിന് വേണ്ടി ലോകേഷ് എഴുതിയ ആദ്യത്തെ സ്ക്രിപ്റ്റ് കൂലി ആയിരുന്നില്ല. അടുത്തിടെ ഒരു അഭിമുഖത്തിൽ, രജനീകാന്തിനായി മറ്റൊരു കഥ എഴുതിയിട്ടുണ്ടെന്ന് ലോകേഷ് പറഞ്ഞു. രജനികാന്തിനെ വില്ലനാക്കി കൊണ്ടുള്ള കഥയായിരുന്നു അത്. രജനികാന്തിനെ വില്ലനാക്കിയും മറ്റൊരാളെ നായകനാക്കിയുമായിരുന്നു ആ കഥ ഒരുക്കിയത്. വളരെ ഗംഭീരമായ ഒരു ഫാന്റസി കഥയായിരുന്നു അത്.
പക്ഷേ ആ കഥയ്ക്ക് ഏകദേശം രണ്ട് വർഷത്തെ സൗജന്യ നിർമ്മാണ ജോലികൾ ആവശ്യമാണ്. രജനീകാന്ത് തന്റെ കരിയറിലെ പീക്കിൽ നിൽക്കുമ്പോൾ രണ്ട് വർഷം ആ കഥയ്ക്കായി പാഴാക്കാൻ താൻ ആഗ്രഹിച്ചില്ലെന്നും അതുകൊണ്ടാണ് ഞാൻ കൂലിയുടെ കഥ അദ്ദേഹത്തോട് പറഞ്ഞത് എന്നും പറയുകയാണ് ലോകേഷ് കനകരാജ്.
ഏതായാലൂം ലോകേഷിന്റെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയകളിലും സിനിമാപ്രേമികൾക്കിടയിലും ചർച്ചയായിരിക്കുകയാണ്. നാല് പേരെ നായകന്മാരാക്കി ലോകേഷ് പ്ലാൻ ചെയ്ത ആ സിനിമയിൽ ആരൊക്കെയായിരുന്നിരിക്കും നായകന്മാർ എന്ന ചർച്ചയിലും എക്‌സിൽ നടക്കുന്നുണ്ട്.
മമ്മൂട്ടി, രാഘവ ലോറൻസ്, ശിവകാർത്തികേയൻ, പൃഥ്വിരാജ് എന്നിവരെ ആയിരുന്നു ലോകേഷ് മനസ്സിൽ കരുതിയിരുന്നതെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. കൂലിയിൽ രജനികാന്തിനൊപ്പം, പൃഥ്വിരാജ്, ശിവകാർത്തികേയൻ എന്നിവർ ഉണ്ടാകുമെന്ന് റൂമറുകൾ വന്നിരുന്നു. എന്നാൽ, ഇത് ലോകേഷ് ഇപ്പോൾ പറഞ്ഞനാജ് ഫാന്റസി സിനിമയുടേതായിരുന്നിരിക്കാം എന്നാണ് പുതിയ ചർച്ചകൾ.
എന്നാൽ, ഈ സിനിമയുമായി ബന്ധപ്പെട്ട് ലോകേഷ് മറ്റ് നടന്മാരുമായി ചർച്ചകളൊന്നും നടത്തിയിട്ടില്ലെന്നും സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങൾ മാത്രമാണെന്നുമാണ് സൂചന. തന്റെ ഫാന്റസി സിനിമയിൽ വില്ലൻ രജനികാന്ത് ആണെന്ന് മാത്രമേ ലോകേഷ് പറഞ്ഞിട്ടുള്ളു. നായകൻ ആരെന്നോ, നാല് നായകന്മാർ ഉണ്ടെന്നോ ഉള്ള സൂചനയൊന്നും ലോകേഷ് അഭിമുഖത്തിൽ തുറന്നു പറഞ്ഞിട്ടില്ല.