Madhav Suresh: ലൈവിൽ വൃത്തികേട് വിളിച്ച് പറഞ്ഞിട്ട് എന്നോട് പ്രതികരണം ചോദിച്ച് വിളിക്കുന്നു; മറുപടിയുമായി മാധവ് സുരേഷ്‌

കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്ത് വെച്ച് മാധവും കോൺഗ്രസ് നേതാവും തമ്മിൽ വാക്തർക്കം ഉണ്ടായി.

നിഹാരിക കെ.എസ്
വെള്ളി, 22 ഓഗസ്റ്റ് 2025 (12:53 IST)
നടുറോഡിൽ കോൺഗ്രസ് നേതാവുമായി വാക്കു തർക്കത്തിലേർപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി നടൻ മാധവ് സുരേഷ്. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ മകനാണ് മാധവ്. കഴിഞ്ഞ ദിവസം രാത്രി തിരുവനന്തപുരത്ത് വെച്ച് മാധവും കോൺഗ്രസ് നേതാവും തമ്മിൽ വാക്തർക്കം ഉണ്ടായി. 
 
കോൺഗ്രസ് നേതാവിന്റെ വാഹനം തടഞ്ഞു നിർത്തുകയും ബോണറ്റിൽ ഇടിക്കുകയും ചെയ്യുന്ന മാധവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. സംഭവ സ്ഥലത്തെത്തിയ പോലീസ് മാധവിനെ സ്റ്റേഷനിലേക്ക് കൂട്ടി. എന്നാൽ, ഇരുകൂട്ടർക്കും പരാതിയില്ലെന്ന് പറഞ്ഞതോടെ കേസെടുത്തില്ല. ഈ സാഹചര്യത്തിലാണ് മാധവ് പ്രതികരണവുമായെത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു മാധവിന്റെ പ്രതികരണം.
 
നടന്ന സംഭവത്തിന്റെ പകുതി സത്യം മാത്രമേ പറയുന്നുള്ളൂവെന്നും നടക്കാത്ത കാര്യങ്ങളാണ് കൂടുതലും പറയപ്പെടുന്നതെന്നും മാധവ് ഇൻസ്റ്റ്ഗ്രാം സ്റ്റോറിയിലൂടെ പ്രതികരിച്ചു. ലൈവിൽ തോന്ന്യാസം പറഞ്ഞ ശേഷം പ്രതികരണം ചോദിച്ച് തന്നെ വിളിച്ച മാധ്യമ പ്രവർത്തകനെക്കുറിച്ചും മാധവ് പരാമർശിക്കുന്നുണ്ട്.
 
'നടന്നതിൽ പകുതി കാര്യങ്ങൾ പറയാത്തതും, സംഭവിക്കാത്ത പലകാര്യങ്ങളും പറയപ്പെടുകയും ചെയ്‌തൊരു സംഭവത്തിന്റെ ഭാഗമായിരിക്കുകയാണ് ഞാൻ. തരിമ്പും വസ്തുതാ പരിശോധനയില്ലാതെയാണ് ഇക്കാര്യങ്ങൾ പൊതുജനങ്ങളോട് പറയുന്നത്. വെൽ ഡൺ മീഡിയ. ലൈവ് ടിവിൽ തോന്ന്യാസം വിളിച്ച് പറഞ്ഞ ശേഷം പ്രതികരണത്തിനായി എന്നെ വിളിച്ച മാധ്യമ പ്രവർത്തകന് കൂടുതൽ വലിയൊരു വെൽ ഡൺ' എന്നാണ് മാധവിന്റെ പ്രതികരണം.
 
ഇന്നലെ രാത്രിയായിരുന്നു സംഭവം. ശാസ്തമംഗലത്തെ കെപിസിസി ഓഫീസിന് സമീപത്തു വച്ചാണ് കോൺഗ്രസ് നേതാവ് വിനോദ് കൃഷ്ണയും മാധവ് സുരേഷും തമ്മിൽ തർക്കമുണ്ടാകുന്നത്. വിനോദിന്റെ വാഹനം മാധവിന്റെ കാറിൽ തട്ടിയെന്ന് ആരോപിച്ചായിരുന്നു മാധവ് വാക്ക് തർക്കത്തിലേർപ്പെട്ടത്. മാധവ് മദ്യപിച്ചിരുന്നുവെന്നായിരുന്നു വിനോദിന്റെ ആരോപണം. മാധവിനെ പൊലീസ് കസ്റ്റഡിയിലെടുത്തുവെങ്കിലും പിന്നീട് വിട്ടയച്ചു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

Lokah and Kantara: ലോകയും കാന്താരയും ജയിക്കുന്നതിൽ സന്തോഷം, പക്ഷേ തമിഴ് സിനിമ കൂപ്പുകുത്തുന്നതിൽ നിരാശ: ടി രാജേന്ദർ

Navya Nair: 'നീ മഞ്ജു വാര്യർക്കും സംയുക്ത വർമയ്ക്കുമൊപ്പം കസേരയിട്ടിരിക്കുന്ന നടിയാകും': നവ്യയെ തേടിയെത്തിയ കത്ത്

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

എല്ലാം കാണുക

ഏറ്റവും പുതിയത്

അമല്‍ ബാബുവിന്റെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും; ദാനം ചെയ്തത് നാല് അവയവങ്ങള്‍

ഡ്രൈവര്‍ ജെയ്മോന്‍ ജോസഫിനെ പിന്തുണച്ചു യുഡിഎഫ്; കെഎസ്ആര്‍ടിസിയെ തകര്‍ക്കാന്‍ നോക്കുന്ന യൂണിയന് അഭിനന്ദനങ്ങളെന്ന് പരിഹസിച്ച് മന്ത്രി

കേരളത്തില്‍ ജനിതക വൈകല്യങ്ങളുള്ള നവജാതശിശുക്കളുടെ എണ്ണം വര്‍ദ്ധിക്കുന്നു, ഏറ്റവും കൂടുതല്‍ തിരുവനന്തപുരത്ത്

മൂക്കിന് പരിക്കേറ്റ ഷാഫി പറമ്പിലിനെ പരിഹസിക്കുന്ന പരസ്യം മില്‍മ പിന്‍വലിച്ചു

മഴയ്‌ക്കൊപ്പം ഇടിമിന്നലിനു സാധ്യത; ജാഗ്രത വേണം

അടുത്ത ലേഖനം
Show comments