നികുതിവെട്ടിപ്പ് കേസിൽ പ്രശസ്‌ത സംഗീതസംവിധായകൻ എആർ റഹ്മാന് കോടതി നോട്ടീസ്. ആദായ നികുതി വകുപ്പ് നൽകിയ അപ്പീൽ മദ്രാസ് ഹൈക്കോടതിയാണ് റഹ്മാന് നോട്ടീസ് അയച്ചത്. എആർ റഹ്മാൻ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് 3.5 കോടി രൂപയുടെ പ്രതിഫലതുക വകമാറ്റിയതായാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ.
യു കെ ആസ്ഥാനമായ ലിബ്ര മൊബൈൽസ് റിങ് ടോൺ കംപോസ് ചെയ്ത് നൽകിയതിൻറെ പ്രതിഫലം റഹ്മാൻ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക് നൽകിയതെന്നും ഇത് നികുതിവെട്ടിപ്പാണെന്നുമാണ് ആദായ നികുതിവകുപ്പിന്റെ കണ്ടെത്തൽ. 2010ലാണ് റഹ്മാൻ യുകെ കമ്പനിക്കായി റിങ് ടോൺ കമ്പോസ് ചെയ്‌തത്. 2015ലാണ് കേസ് റിപ്പോർട്ട് ചെയ്‌തത്.