Select Your Language

Notifications

webdunia
webdunia
webdunia
webdunia

2022 സീസണിൽ ഒറ്റ കളിക്കില്ല, 8 കോടി ആർച്ചർക്ക് ലഭിക്കുമോ? ഐപിഎൽ നിയമം ഇങ്ങനെ

2022 സീസണിൽ ഒറ്റ കളിക്കില്ല, 8 കോടി ആർച്ചർക്ക് ലഭിക്കുമോ? ഐപിഎൽ നിയമം ഇങ്ങനെ
, ചൊവ്വ, 15 ഫെബ്രുവരി 2022 (17:30 IST)
ഐപിഎൽ താരലേലത്തിൽ ഇംഗ്ലണ്ട് പേസർ ജോഫ്ര ആർച്ചറിനെ എട്ട് കോടി  രൂപയ്ക്കാണ് മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയത്. എന്നാൽ വമ്പൻ വില കൊടുത്ത് വാങ്ങിയ താരത്തെ 2022 സീസണിൽ മുംബൈയ്ക്ക് കളിപ്പിക്കാനാവില്ല. ആർച്ചറുടെ പരിക്കാണ് ഇതിന് കാരണം.
 
2022 സീസണിൽ ആർച്ചർ ഫി‌റ്റ്‌നസ് വീണ്ടെടുക്കാൻ സാധ്യത കുറവാണ്. 2023, 24 സീസണുകൾ ലക്ഷ്യം വെച്ചാണ് ആർചറുടെ പേര് ലേലത്തിൽ വെച്ചതെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പറയുന്നു.  അങ്ങനെയെങ്കിൽ 2022 സീസണിൽ 8 കോടി രൂപ പ്രതിഫലം താരത്തിന് ലഭിക്കുമോ എന്നാണ് ആരാധകർ സംശയിക്കുന്നത്.
 
ഐപിഎ‌ൽ സീസണിന്റെ പകുതിയിൽ വെച്ച് ഒരു കളിക്കാരൻ പരിക്കായി പോയാൻ ഇൻഷുറൻസ് കവറുള്ളതിനാൽ കളിക്കാര‌ന് പ്രതിഫലം ലഭിക്കും. എന്നാൽ ടൂർണമെന്റിന് മുൻപ് തന്നെ പരിക്കേൽക്കുകയും ഒരൊറ്റ മത്സരം കളിക്കാനാവാതെ വരികയും ചെയ്‌താൽ ഈ പ്രതിഫലം കളിക്കാരന് ലഭിക്കില്ല.
 
ഇതിനാൽ തന്നെ വരാനിരിക്കുന്ന സീസണിൽ താരത്തിന്റെ പ്രതിഫലമായ 8 കോടി ആർച്ചർക്ക് ലഭിക്കില്ല. ആർച്ചർക്ക് പകരം മറ്റൊരു താരത്തെ കൊണ്ടുവരാൻ മുംബൈയ്ക്കാവില്ല എന്ന‌ത് മാത്രമാണ് ഇക്കുറി ടീമിന് തിരിച്ചടി. അതേസമയം ‌ബു‌മ്രയ്ക്കൊപ്പം ആർച്ചറിനെയും ടീമിലെത്തിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് താരത്തെ സ്വന്തമാക്കിയതെന്ന് മുംബൈ ഇന്ത്യൻസ് ഉടമ ആകാശ് അംബാനി പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ദയവ് ചെയ്ത് നിങ്ങള്‍ കുറച്ച് നേരം വായടച്ച് ഇരിക്കുമോ?'; കോലിയെ കുറിച്ചുള്ള നിരന്തര ചോദ്യങ്ങള്‍ക്ക് രൂക്ഷമായി പ്രതികരിച്ച് രോഹിത് ശര്‍മ