ബാഹുബലി എന്ന ഒരൊറ്റ സിനിമയിലൂടെ ഇന്ത്യയിലെന്‍ ഏറ്റവും ജനപ്രീതിയുള്ള സൂപ്പര്‍ താരമായി മാറിയ നായകനടനാണ് പ്രഭാസ്. പാന്‍ ഇന്ത്യന്‍ ആക്ടറായി മാറിയെങ്കിലും തെലുങ്ക് ആരാധകര്‍ക്ക് പ്രഭാസ് എന്നും ഡാര്‍ലിംഗ് ആണ്. സഹതാരങ്ങളോടും ആരാധകരോടുമുള്ള സ്‌നേഹം നിറഞ്ഞ പെരുമാറ്റമാണ് ഇതിന് കാരണം. ഇപ്പോഴിതാ പ്രഭാസിനോട് തനിക്ക് ക്രഷ് തോന്നിയതായി വെളിപ്പെടുത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ നായികയായ മാളവിക മോഹനന്‍.
രാജാസാബില്‍ പ്രഭാസിന്റെ നായികയാണ് മാളവിക മോഹനന്‍. പ്രഭാസ് നന്നായി ഭക്ഷണം മറ്റുള്ളവര്‍ക്ക് നല്‍കുന്ന/വിളമ്പി നല്‍കുന്ന ആള്‍ മാത്രമല്ല, നന്നായി പാചകം ചെയ്യാനും പ്രഭാസിനറിയാമെന്നാണ് മാളവിക പറയുന്നത്. അദ്ദേഹം എല്ലാവരോടും ഊഷ്മ്‌ളമായി പെരുമാറും. എല്ലാവര്‍ക്കും ഏറ്റവും നല്ല ഭക്ഷണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തും. ബാഹുബലി സമയം മുതല്‍ ഞാന്‍ അദ്ദേഹത്തിന്റെ ആരാധികയാണ്. ആ സമയത്ത് എനിക്ക് വലിയ ക്രഷ് തോന്നിയിടുണ്ട്. ഒരു വലിയ താരം മാത്രമല്ല ഒപ്പമുള്ള ഓരോരുത്തരെയും ബഹിമാനിക്കുന്ന ആളാണ് പ്രഭാസ്. മാളവിക പറഞ്ഞു.