ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടൻമാരുടെ പട്ടിക പുറത്ത്. ഓർമാക്സ് മീഡിയ ആണ് ഒക്ടോബർ മാസത്തെ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. ഒന്നാം സ്ഥാനം പ്രഭാസിനാണ്. എല്ലാ കാലവും ജനപ്രീതിയിൽ മുന്നിൽ നിൽക്കുന്ന ഷാരൂഖ് ഖാൻ ഇത്തവണ നാലാം സ്ഥാനത്താണ്.
കഴിഞ്ഞ വർഷം റീലിസ് ചെയ്ത കൽക്കിയ്ക്ക് ശേഷം നടന്റെ മറ്റൊരു പടവും ഇതുവരെ റിലീസ് ചെയ്തിട്ടില്ല. എന്നിട്ടും ജനപ്രീതിയിൽ ഒന്നാം സ്ഥാനത്താണ് നടൻ.രണ്ടാം സ്ഥാനം തമിഴ് സ്റ്റാർ വിജയ്ക്കാണ്. മൂന്നാം സ്ഥാനത്ത് അല്ലു അർജുനും നാലാം സ്ഥാനത്ത് ഷാരൂഖ ഖാനുമാണ്.
അഞ്ചാമത് അജിത്ത്, ജൂനിയർ എൻടിആർ, മഹേഷ് ബാബു, രാം ചരൺ, പവൻ കല്യാൺ, സൽമാൻ ഖാൻ എന്നിവരാണ് ലിസ്റ്റിൽ ഇടംപിടിച്ചിരിക്കുന്ന മറ്റു താരങ്ങൾ. ബിഗ് ബജറ്റ് സിനിമകൾ അല്ലെങ്കിലും ക്വാളിറ്റിയുള്ള സിനിമകളിലൂടെ ആരാധക ശ്രദ്ധ നേടുകയാണ് തെന്നിന്ത്യൻ നടന്മാർ എന്നതിന് ഉദാഹരമാണ് പുറത്തുവന്നിരിക്കുന്ന ലിസ്റ്റ്.