ആനിമല്‍ എന്ന സിനിമയ്ക്ക് ശേഷം സന്ദീപ് റെഡ്ഡീ വാങ്ക ഒരുക്കുന്ന സ്പിരിറ്റ് എന്ന സിനിമയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പ്രഭാസ് പോലീസ് വേഷത്തിലെത്തുന്ന സിനിമയില്‍ നായികയായി എത്തുന്നത് തൃപ്തി ദിമ്രിയാണ്. നേരത്തെ ദീപിക പദുക്കോണിന്റെ പേരാണ് ഉയര്‍ന്ന് കേട്ടതെങ്കിലും സിനിമയില്‍ നിന്നും ദീപിക പിന്മാറിയത് വാര്‍ത്തയായിരുന്നു. നവംബര്‍ 23നാണ് സിനിമയുടെ പൂജ ചടങ്ങ് നടന്നത്. തെലുങ്കിലെ മെഗാതാരമായ ചിരഞ്ജീവിയുടെ സാന്നിധ്യത്തിലായിരുന്നു പൂജ ചടങ്ങ്.
ഇപ്പോഴിതാ സ്പിരിറ്റില്‍ പ്രഭാസിനൊപ്പം അതിഥി വേഷത്തില്‍ രന്‍ബീര്‍ കപൂറും എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. സന്ദീപ് വാങ്ക സംവിധാനം ചെയ്ത ആനിമലില്‍ രണ്‍ബീര്‍ ആയിരുന്നു നായകന്‍. ഇന്ത്യയെങ്ങും വമ്പന്‍ വിജയമാണ് സിനിമ സ്വന്തമാക്കിയിരുന്നത്. രണ്‍ബീറും പ്രഭാസും ഒന്നിക്കുകയാണെങ്കില്‍ ഇന്ത്യ മൊത്തം ഒരു വമ്പന്‍ വിജയമായി സിനിമ മാറുമെന്ന കാര്യം ഉറപ്പാണ്. വിവേക് ഒബ്‌റോയ്, പ്രകാശ് രാജ് തുടങ്ങിയ താരങ്ങളും സിനിമയിലുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ വമ്പന്‍ താരങ്ങളും സ്പിരിറ്റില്‍ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.