ഇന്‍ഡിഗോ വിമാനങ്ങള്‍ തുടര്‍ച്ചയായി വൈകുന്നതില്‍ നീരസം പ്രകടമാക്കി നടി മാളവിക മോഹനന്‍. ഇന്‍ഡിഗോയുടെ പത്തില്‍ ഒന്‍പത് വിമാനങ്ങളും എന്തുകൊണ്ടാണ് വൈകുന്നതെന്നാണ് മാളവിക സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ ചോദിക്കുന്നത്.
എന്തുകൊണ്ടാണ് നിങ്ങളുടെ പത്തില്‍ 9 വിമാനങ്ങളും വൈകുന്നത്. യാത്രക്കാരെ വിമാനത്തില്‍ കയറ്റി ഒരു മണിക്കൂറോളം വെറുതെ ഇരുത്തുന്നത് എന്തിനാണ്. വിമാനം വൈകിയാണ് എടുക്കുന്നതെങ്കില്‍ ബോര്‍ഡിങ് താമസിപ്പിച്ചാല്‍ പോരെ. മാളവിക ചോദിക്കുന്നു. മുംബൈയിലാണ് മാലവിക താമസിക്കുന്നത്. ഇന്‍ഡിഗോയുടെ ഏത് സര്‍വീസാണ് വൈകിയതെന്ന് താരം പോസ്റ്റില്‍ സൂചിപ്പിച്ചിട്ടില്ല.
അതേസമയം നിമിഷങ്ങള്‍ക്കുള്ളിലാണ് താരത്തിന്റെ ചോദ്യവും പോസ്റ്റും സോഷ്യല്‍ മീഡിയയില്‍ വൈറലായത്. നിരവധി പേരാണ് സമാന അനുഭവങ്ങള്‍ കമന്റുകളായി പങ്കുവെച്ചിരിക്കുന്നത്. ഇന്‍ഡിഗോയെ ട്രോളികൊണ്ടുള്ള കമന്റുകളും പോസ്റ്റിന് താഴെയുണ്ട്.