Select Your Language

Notifications

webdunia
webdunia
webdunia
webdunia

സീരിയല്‍-സിനിമാ താരം, സോഷ്യല്‍ മീഡിയയില്‍ സജീവം, തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റു; ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഈ താരത്തെ മനസിലായോ?

സീരിയല്‍-സിനിമാ താരം, സോഷ്യല്‍ മീഡിയയില്‍ സജീവം, തിരഞ്ഞെടുപ്പില്‍ മത്സരിച്ച് തോറ്റു; ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ഈ താരത്തെ മനസിലായോ?
, ശനി, 12 ജൂണ്‍ 2021 (10:14 IST)
സിനിമ-സീരിയല്‍ താരങ്ങളുടെ കുട്ടിക്കാല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. വര്‍ഷങ്ങളായി സിനിമ-സീരിയല്‍ രംഗത്ത് സജീവ സാന്നിധ്യവും സോഷ്യല്‍ മീഡിയയില്‍ താരവുമായ ഒരാളുടെ കുട്ടിക്കാല ചിത്രങ്ങളാണ് ഇതില്‍ കാണുന്നത്. ആരാണെന്ന് മനസിലായോ? ആദ്യ ചിത്രത്തില്‍ നോക്കുമ്പോള്‍ പെട്ടന്ന് മനസിലാകണമെന്നില്ല. എന്നാല്‍, രണ്ടാമത്തെ ചിത്രത്തില്‍ നിന്ന് ആളെ മനസിലാക്കിയെടുക്കാന്‍ എളുപ്പമാണ്. മറ്റാരുമല്ല, നടന്‍ കൃഷ്ണകുമാര്‍ ആണിത്. കൃഷ്ണകുമാറിന്റെ താരകുടുംബത്തിന് ഒരുപാട് ആരാധകരുണ്ട്. കൃഷ്ണകുമാറിന്റെ മക്കളായ അഹാന, ഇഷാനി എന്നിവരും സിനിമയില്‍ സജീവമാണ്. 
 
കൃഷ്ണകുമാറിന്റെ 53-ാം ജന്മദിനമാണിന്ന്. കുടുംബത്തോടൊപ്പമാണ് താരം ജന്മദിനം ആഘോഷിക്കുന്നത്. കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്. 
 
1968 ജൂണ്‍ 12 നാണ് കൃഷ്ണകുമാറിന്റെ ജനനം. ഡിഡി മലയാളത്തിലെ സീരിയലിലൂടെയാണ് കൃഷ്ണകുമാര്‍ അഭിനയരംഗത്തേക്ക് എത്തുന്നത്. 1994 ല്‍ പുറത്തിറങ്ങിയ സുരേഷ് ഗോപി ചിത്രം കാശ്മീരത്തിലൂടെയാണ് കൃഷ്ണകുമാര്‍ സിനിമാരംഗത്തേക്ക് എത്തുന്നത്. പിന്നീട് മമ്മൂട്ടി ചിത്രം സുകൃതത്തില്‍ മികച്ച വേഷം ലഭിച്ചു. ഈ വര്‍ഷം പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം വണ്ണിലും കൃഷ്ണകുമാര്‍ അഭിനയിച്ചിട്ടുണ്ട്. 
webdunia
 
രാഷ്ട്രീയത്തിലും കൃഷ്ണകുമാര്‍ സജീവമാണ്. ബിജെപിയുമായി ഏറ്റവും അടുത്ത ബന്ധമുള്ള കൃഷ്ണകുമാര്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച കൃഷ്ണകുമാര്‍ തോല്‍ക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കടുത്ത ആരാധകന്‍ കൂടിയാണ് കൃഷ്ണകുമാര്‍. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നന്ത്യാര്‍വട്ടമോ നമ്പ്യാര്‍വട്ടമോ? വെട്ടിലായി നടി ജുവല്‍ മേരി, ചെമ്പരത്തിപൂവ് മതിയോ എന്ന് ആരാധകര്‍