Publish Date: Fri, 24 Jun 2022 (10:55 IST)
Updated Date: Fri, 24 Jun 2022 (10:59 IST)
കടുവ
കടുവ ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക്.അഞ്ച് ഭാഷകളിലായി ജൂണ്‍ 30ന് പ്രദര്‍ശനത്തിനെത്തുന്ന സിനിമയുടെ ഡിജിറ്റല്‍ അവകാശങ്ങള്‍ ആമസോണ്‍ പ്രൈം വീഡിയോയാണ് സ്വന്തമാക്കിയത്. തിയേറ്ററുകളിലെ പ്രദര്‍ശനത്തിനുശേഷം ചിത്രം ഒ.ടി.ടിയില്‍ എത്തും.
പ്രിയന്‍ ഓട്ടത്തിലാണ്
ഷറഫുദ്ദീന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'പ്രിയന്‍ ഓട്ടത്തിലാണ്' ഇന്നുമുതല്‍ പ്രദര്‍ശനത്തിനെത്തുന്നു. തിയേറ്ററുകളില്‍ റിലീസ് ചെയ്ത ശേഷം ചിത്രം മനോരമ മാക്‌സില്‍ പ്രദര്‍ശനത്തിനെത്തും.
പ്രകാശന്‍ പറക്കട്ടെ
ധ്യാന്‍ ശ്രീനിവാസന്‍ കഥ, തിരക്കഥ,സംഭാഷണം എഴുതി ഷഹദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് പ്രകാശന്‍ പറക്കട്ടെ. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സീ5 ലൂടെ ചിത്രം സ്ട്രീം ചെയ്യും.
ജൂണ്‍ 17 നാണ് സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്.