പ്രാർത്ഥനയുടെ വസ്ത്രധാരണത്തിൽ ഇടപെടേണ്ടത് പൂർണിമയും ഇന്ദ്രജിത്തും: മല്ലിക സുകുമാരൻ

നിഹാരിക കെ.എസ്
ഞായര്‍, 14 സെപ്‌റ്റംബര്‍ 2025 (15:05 IST)
സ്ത്രീകളുടെ വസ്ത്രധാരണത്തിൽ യാഥാസ്ഥിതിക കാഴ്ചപ്പാടുള്ളയാളാണ് മല്ലിക സുകുമാരൻ. പൊതുവേദികളിൽ ചില നടിമാരുടെ വസ്ത്രധാരണം ശരിയല്ലെന്ന് മല്ലിക ചൂണ്ടിക്കാട്ടിയിരുന്നു. വസ്ത്രധാരണത്തെക്കുറിച്ച് എപ്പോഴും സംസാരിക്കുന്ന മല്ലിക എന്തുകൊണ്ട് സ്വന്തം കൊച്ചുമകളുടെ വസ്ത്രധാരണത്തെക്കുറിച്ച് മിണ്ടുന്നില്ല അഭിപ്രായം പലപ്പോഴും വന്നിട്ടുണ്ട്. പുതിയ അഭിമുഖത്തിൽ ഇതേക്കുറിച്ച് നടി തുറന്ന് സംസാരിക്കുന്നുണ്ട്. 
 
പ്രാർത്ഥനയുടെ കാര്യത്തിൽ ഇടപെടേണ്ടത് മാതാപിതാക്കളാണെന്ന് മല്ലിക പറയുന്നു. ജിഞ്ചർ മീ‍ഡിയ എന്റർടെയിൻമെന്റ്സിൽ സംസാരിക്കുകയായിരുന്നു നടി. ലണ്ടനിൽ പഠിച്ച് വന്നപ്പോൾ പ്രാർത്ഥനയുടെ ഡ്രസ്സിം​ഗ് മാറി. അത് തിരുത്തേണ്ടത് അവരുടെ അച്ഛനും അമ്മയുമാണെന്ന് ഞാൻ പറഞ്ഞു. 
 
ലണ്ടനിൽ അവളുടെ കൂടെ മുറിയിൽ താമസിച്ചവരെല്ലാം ഇതിലും ദയനീയമായാണ് ഡ്രസ് ചെയ്തിരിക്കുന്നത്. അത് കണ്ട് പഠിക്കല്ലേ എന്ന് പറഞ്ഞാൽ എന്താണതിൽ തെറ്റെന്ന് തിരിച്ച് ചോദിക്കാം. അതിനകത്ത് കയറി ഞാൻ ഇടപെട്ടാൽ അമ്മൂമ്മ വഴക്ക് പറഞ്ഞെന്ന് കുഞ്ഞിന് തോന്നും. ഞാൻ പറയുന്നത് നിങ്ങൾ ​ഗോവ കടപ്പുറത്ത് നീന്താൻ പോകുമ്പോൾ എന്ത് വേണമെങ്കിലും ഇട്ടോ എന്ന് താൻ പറയാറുണ്ടെന്ന് മല്ലിക പറയുന്നു.
 
നേരത്തെയും പ്രാർത്ഥനയെക്കുറിച്ച് മല്ലിക സുകുമാരൻ സംസാരിച്ചിരുന്നു. പ്രാർത്ഥന കീറിയ പാന്റിട്ടു, കയ്യില്ലാത്ത ഉടുപ്പിട്ടു എന്ന് പറയുന്നവരുണ്ട്. ആ കുട്ടിക്ക് പതിനാറ് വയസായി. വസ്ത്ര ധാരണം അവരുടെ ഇഷ്ടമാണ്. ലണ്ടനിലൊക്കെ പോയി പഠിക്കുമ്പോൾ കീറിയ പാന്റോ കയ്യില്ലാത്ത ഉടുപ്പോ ധരിച്ചെന്നിരിക്കും. ഇവിടെ വരുമ്പോൾ ഇവിടത്തേതായ രീതിയിൽ ഡ്രസ് ധരിക്കും. അതേസമയം ശ്രദ്ധിക്കണമെന്ന് താൻ പറയാറുണ്ടെന്നും മല്ലിക സുകുമാരൻ അന്ന് പറഞ്ഞു. മല്ലിക സുകുമാരന്റെ മൂത്ത മകൻ നടൻ ഇന്ദ്രജിത്തിന്റെ മകളാണ് പ്രാർത്ഥന.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്ലാസ്സില്‍ എത്തിയതിനു പിന്നാലെ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണു മരിച്ചു

ഗവര്‍ണറുടെ സുരക്ഷാ ഡ്യൂട്ടിക്കിടെ മദ്യപിച്ചതായി കണ്ടെത്തിയ പോലീസുകാരനെതിരെ വകുപ്പുതല നടപടി സ്വീകരിക്കും

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്: ആരോഗ്യമന്ത്രി

കണ്ണൂരില്‍ തെരുവുനായ ആക്രമണത്തിനെതിരെ ബോധവല്‍ക്കരണ നാടകം; നടനെ സ്റ്റേജില്‍ കയറി കടിച്ച് തെരുവുനായ

ബിഹാറിൽ വോട്ടെടുപ്പ് 2 ഘട്ടങ്ങളിൽ, നവംബർ 6,11 തീയ്യതികളിൽ, വോട്ടെണ്ണൽ 14ന്

അടുത്ത ലേഖനം
Show comments