Samvrutha Sunil: 'എങ്ങനെയാണ് ഒരു പെൺകുട്ടി പെരുമാറേണ്ടത് എന്നതിന് ഉദാഹരണമാണ് സംവൃത'

നിഹാരിക കെ.എസ്
വെള്ളി, 12 സെപ്‌റ്റംബര്‍ 2025 (10:40 IST)
സുപ്രിയയെ വിവാഹം കഴിക്കുന്നത് വരെ പൃഥ്വിരാജുമായി ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിന്ന നടിയായിരുന്നു സംവൃത സുനിൽ. ഇരുവരും വിവാഹം കഴിക്കുമെന്ന് ആരാധകർ കരുതി. പൃഥ്വിയുടെ വിവാഹം കഴിഞ്ഞശേഷമാണ് തനിക്ക് ​ഗോസിപ്പുകളിൽ നിന്ന് മോചനം കിട്ടിയതെന്ന് പല അഭിമുഖങ്ങളിലും സംവൃതയും പറഞ്ഞിട്ടുണ്ട്. 
 
ഇപ്പോഴിതാ, മകന്റെ നായികമാരിൽ തനിക്ക് ഏറ്റവും പ്രിയങ്കരി സംവൃതയാണെന്ന് വെളിപ്പെടുത്തുകയാണ് മല്ലിക സുകുമാരൻ. പൃഥ്വിരാജിന്റെ നായികമാരായി വന്നവരിൽ എനിക്ക് ഏറ്റവും ഫേവറേറ്റ് സംവൃത സുനിലും നവ്യ നായരുമാണ് എന്ന് മല്ലിക പറയുന്നു. സംവൃതയോട് എനിക്ക് ഇപ്പോഴും ഒരു സോഫ്റ്റ് കോണറുണ്ട്. കാരണം വളരെ നല്ല കുട്ടിയാണ്. എങ്ങനെയാണ് ഒരു പെൺകുട്ടി പെരുമാറേണ്ടത് എന്നതിന് ഉദാഹരണമാണ് സംവൃത. എനിക്ക് ഭയങ്കരമായി ബഹുമാനം തോന്നിയിട്ടുള്ള കുട്ടിയുമാണ് സംവൃത എന്നും മല്ലിക വ്യക്തമാക്കുന്നു.
 
അതേസമയം, സംവൃതയുടെ സിനിമാ സുഹൃദങ്ങളിൽ ഏറ്റവും മുൻപന്തിയിൽ പൃഥ്വിരാജുണ്ട്. പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, സംവൃത സുനിൽ എന്നിവർ അടങ്ങുന്ന ഒരു ഗ്യാങ് തന്നെയുണ്ട്. സിനിമാകാലത്തെ സൗഹൃദം ഇവർ ഇപ്പോഴും അതേമനോഹാരിതയോടെ സൂക്ഷിക്കുന്നുണ്ട്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇന്ത്യയ്ക്ക് അഞ്ചാം തലമുറ യുദ്ധവിമാന സാങ്കേതികവിദ്യ വാഗ്ദാനം ചെയ്ത് റഷ്യ

ഡല്‍ഹിയിലെ വായു മലിനീകരണത്തിന്റെ യാഥാര്‍ത്ഥ കാരണം ദീപാവലിയാണോ

ശബരിമല സ്വര്‍ണക്കവര്‍ച്ച: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാര്‍ അറസ്റ്റില്‍

പ്രധാനമന്ത്രി മോദിയെ വധിക്കാന്‍ അമേരിക്ക പദ്ധതിയിട്ടോ! യുഎസ് സ്‌പെഷ്യല്‍ ഫോഴ്സ് ഓഫീസര്‍ ടെറന്‍സ് ജാക്സണ്‍ ധാക്കയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു

മദ്യപിച്ചുണ്ടായ തര്‍ക്കം കൊലപാതകത്തിലേക്ക് നയിച്ചു: സുഹൃത്തിനെ പിക്കാസുകൊണ്ട് കൊലപ്പെടുത്തി

അടുത്ത ലേഖനം
Show comments