മമ്മൂട്ടിയും വൈശാഖും വീണ്ടും കൈകോർക്കുന്നു, ഇത്തവണ ഫാമിലി ആക്ഷൻ ത്രില്ലർ!!

അഭിറാം മനോഹർ
ശനി, 1 ഫെബ്രുവരി 2020 (12:15 IST)
മെഗാസ്റ്റാർ മമ്മൂട്ടിയും സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ അമരക്കാരനുമായ വൈശാഖും വീണ്ടും ഒന്നിക്കുന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സംവിധായകൻ വൈശാഖ് തന്നെയാണ് ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടത്. പോക്കിരിരാജ, മധുരരാജ എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രത്തിന് ന്യൂയോർക്ക് എന്നാണ് പേരിട്ടിരിക്കുന്നത്. പൂർണമായും അമേരിക്കയിൽ ചിത്രീകരിക്കുന്ന ചിത്രം ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലറാണ്.
 
അമർ അക്ബർ ആന്റണി ,കട്ടപ്പനയിലെ ഋത്വിക്ക് റോഷൻ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളൊരുക്കിയ യു ജി എം പ്രൊഡക്ഷനാണ് ചിത്രം നിർമിക്കുന്നത്. ഇര എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയനായ നവീൻ ജോണാണ് ചിത്രത്തിനായി തിരക്കഥയൊരുക്കുന്നത്.
 
മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം നിരവധി ഹോളിവുഡ് താരങ്ങളും ചിത്രത്തിലുണ്ടാകും. സ്ഥിരം ആക്ഷൻ കൊറിയോഗ്രാഫറായ പീറ്റർ ഹെയ്‌നിന് പകരം ഹോളിവുഡിലെ ഒരു പ്രമുഖ ആക്ഷൻ ഡയറക്ടറായിരിക്കും ചിത്രത്തിന് വേണ്ടി സംഘട്ടനരംഗങ്ങൾ ഒരുക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'താഴെ തിരുമുറ്റത്തു നിന്നുള്ള ദൃശ്യങ്ങള്‍ കണ്ട് പേടിയായി, ജീവിതത്തില്‍ ഇത്രയും തിരക്ക് കണ്ടിട്ടില്ല': കെ ജയകുമാര്‍

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

അടുത്ത ലേഖനം
Show comments