Mammootty: അങ്ങനെയാണ് മുഹമ്മദ് കുട്ടി മമ്മൂട്ടിയായത് !
മുഹമ്മദ് കുട്ടി മമ്മൂട്ടിയായ കഥയെ കുറിച്ച് മമ്മൂട്ടി പഴയൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്
Mammootty: മുഹമ്മദ് കുട്ടിയായ തന്നെ മമ്മൂട്ടിയാക്കിയ സുഹൃത്തിനെ ഒടുവില്‍ മമ്മൂട്ടി തന്നെ മലയാളികള്‍ക്കു പരിചയപ്പെടുത്തി. 'ഇതാണ് ശശിധരന്‍, മമ്മൂട്ടിയെന്ന പേര് എനിക്ക് നല്‍കിയയ് ഇദ്ദേഹമാണ്' മനോരമയുടെ ഹോര്‍ത്തൂസ് വേദിയില്‍ വെച്ച് മമ്മൂട്ടി തന്റെ കോളേജ് സുഹൃത്തിനെ ചേര്‍ത്തുപിടിച്ചു.
മുഹമ്മദ് കുട്ടി മമ്മൂട്ടിയായ കഥയെ കുറിച്ച് മമ്മൂട്ടി പഴയൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് നടന്‍ ശ്രീരാമന്‍ നടത്തിയ അഭിമുഖത്തിനിടയിലാണ് ഈ കഥ മമ്മൂട്ടി പറയുന്നത്.
മുഹമ്മദ് കുട്ടി എന്ന പേര് പഴഞ്ചനാണെന്ന തോന്നല്‍ നേരത്തേ ഉണ്ടായിരുന്നു. തന്റെ പ്രായവും മുഹമ്മദ് കുട്ടി എന്ന പേരും തമ്മില്‍ യാതൊരു യോജിപ്പുമില്ല. കോളേജില്‍ പഠിക്കാന്‍ എത്തിയപ്പോള്‍ പേരിനു ഫാഷന്‍ പോരാ എന്ന് മമ്മൂട്ടിക്ക് തോന്നി. മഹാരാജാസില്‍ ചേര്‍ന്നപ്പോള്‍ മുഹമ്മദ് ഷെരീഫ് എന്നാണ് തന്റെ പേരെന്ന് മമ്മൂട്ടി സുഹൃത്തുക്കളോട് പറഞ്ഞു. അങ്ങനെയിരിക്കെ ഒരു ദിവസം കോളേജിന്റെ വരാന്തയിലൂടെ നടക്കുമ്പോള്‍ പോക്കറ്റില്‍ നിന്ന് ഐഡി കാര്‍ഡ് നിലത്തുവീണു. ഈ ഐഡി കാര്‍ഡ് കണ്ട ശശിധരന്‍ ചോദിച്ചു, 'അയ്യേ നിന്റെ പേര് മമ്മൂട്ടി (മുഹമ്മദ് കുട്ടി എന്ന പേര് വേഗത്തില്‍ ചേര്‍ത്തുപറയുമ്പോള്‍) ആണല്ലേ,' മുഹമ്മദ് കുട്ടി അങ്ങനെയാണ് മമ്മൂട്ടിയാകുന്നത്. മുഹമ്മദ് കുട്ടിയെ മമ്മൂട്ടിയാക്കി കളിയാക്കാന്‍ വേണ്ടി വിളിച്ചതാണെങ്കിലും ഒടുവില്‍ തന്റെ പേര് അതായി മാറിയെന്ന് മമ്മൂട്ടി പറയുന്നു.