Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഖാലിദ് റഹ്‌മാന്‍ പടത്തില്‍ മമ്മൂട്ടി നായകന്‍; തിരക്കഥ നിയോഗ് കൃഷ്ണ

കഥ കേട്ട ശേഷം മമ്മൂട്ടിയും നസ്ലനും ഡേറ്റ് നല്‍കിയെന്നാണ് മോളിവുഡുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്

Mammootty naslen, Mammootty Naslen Movie Update, Khalid Rahman Movie, മമ്മൂട്ടി, ഖാലിദ് റഹ്‌മാന്‍, മമ്മൂട്ടി നസ്ലന്‍

രേണുക വേണു

, വ്യാഴം, 27 നവം‌ബര്‍ 2025 (15:35 IST)
മമ്മൂട്ടിയെ നായകനാക്കി ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യാന്‍ പോകുന്ന ചിത്രത്തിന്റെ തിരക്കഥ നിയോഗ് കൃഷ്ണ. 'ടിക്കി ടാക്ക' സിനിമയുടെ എഴുത്തുകാരനാണ് നിയോഗ്. മമ്മൂട്ടി - ഖാലിദ് റഹ്‌മാന്‍ ചിത്രത്തില്‍ നസ്ലനും പ്രധാന വേഷത്തിലെത്തും. മമ്മൂട്ടി കമ്പനിയായിരിക്കും ചിത്രം നിര്‍മിക്കുക. 
 
കഥ കേട്ട ശേഷം മമ്മൂട്ടിയും നസ്ലനും ഡേറ്റ് നല്‍കിയെന്നാണ് മോളിവുഡുമായി അടുത്ത വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ഡ്രാമ ഴോണറില്‍ ആയിരിക്കും ചിത്രം ഒരുക്കുക. നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന സിനിമയ്ക്കു ശേഷമായിരിക്കും ഖാലിദ് റഹ്‌മാന്‍ ചിത്രത്തിലേക്ക് മമ്മൂട്ടി കടക്കുക. 
 
ഖാലിദ് റഹ്‌മാന്‍ ചിത്രത്തിലേക്ക് മമ്മൂട്ടിയാണ് നസ്ലനെ സജസ്റ്റ് ചെയ്തതെന്നാണ് വിവരം. കഥ കേട്ട ശേഷം നിര്‍മാണം ഏറ്റെടുക്കാന്‍ മമ്മൂട്ടി കമ്പനി തയ്യാറാകുകയായിരുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Eko Movie: 'എക്കോ' സംശയങ്ങളും സംവിധായകനും തിരക്കഥാകൃത്തും ഒളിപ്പിച്ചുവച്ചിരിക്കുന്ന ഉത്തരങ്ങളും