Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിലീസ് പ്രഖ്യാപിച്ച് മമ്മൂട്ടിയുടെ 'യാത്ര 2', ഇത്തവണ ജീവ നയിക്കും

Mammootty shares 1st look poster of 'Yatra 2' with Jiiva

കെ ആര്‍ അനൂപ്

, തിങ്കള്‍, 9 ഒക്‌ടോബര്‍ 2023 (12:47 IST)
2019ൽ പുറത്തിറങ്ങിയ മമ്മൂട്ടിയുടെ 'യാത്ര'യ്ക്ക് നിരൂപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും നല്ല അഭിപ്രായങ്ങളാണ് ലഭിച്ചത്. 'യാത്ര' മുൻ മുഖ്യമന്ത്രി വൈഎസ് രാജശേഖര റെഡ്ഡിയെക്കുറിച്ചാണെങ്കിൽ, രണ്ടാം ഭാഗം അദ്ദേഹത്തിന്റെ മകൻ വൈഎസ് ജഗന്റെ രാഷ്ട്രീയ യാത്രയുടെ ജീവിതകഥയാണ്.നാല് വർഷങ്ങൾക്ക് ശേഷം, ചിത്രത്തിന്റെ രണ്ടാം ഭാഗവുമായി സംവിധായകൻ മഹി വി രാഘവ് വരുകയാണ്.ജീവയാണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
 ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈഎസ് ജഗന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് 'യാത്ര 2'. അദ്ദേഹത്തിന്റെ രാഷ്ട്രീയ യാത്രയും 2019ലെ തിരഞ്ഞെടുപ്പിലെ വിജയവുമാണ് സിനിമയിൽ പറയുന്നത്. ചിത്രം 2024 ഫെബ്രുവരി 8 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
ചെറിയൊരു വേഷത്തിൽ ആയിരിക്കും മമ്മൂട്ടി ചിത്രത്തിൽ ഉണ്ടാകുക.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഭീഷ്മയെ പിന്നിലാക്കി കണ്ണൂര്‍ സ്‌ക്വാഡ്, പുതിയ ഉയരങ്ങള്‍ തേടി മമ്മൂട്ടി ചിത്രം