Webdunia - Bharat's app for daily news and videos

Install App

മഞ്ജുവിന്റെ അച്ഛന്‍ അന്ന് ചാന്‍സ് ചോദിച്ച് സെറ്റില്‍ വന്നു; ഉര്‍വശിയുടെ വെളിപ്പെടുത്തല്‍

നിഹാരിക കെ.എസ്
തിങ്കള്‍, 16 ജൂണ്‍ 2025 (17:20 IST)
മഞ്ജു വാര്യരുടെ അച്ഛന്‍ മകള്‍ക്കായി ചാന്‍സ് ചോദിച്ച് വന്ന കഥ പറഞ്ഞ് നടി ഉര്‍വശി. ‘ഇന്‍സ്‌പെക്ടര്‍ ബല്‍റാം’ എന്ന ചിത്രത്തിന്റെ സെറ്റിലാണ് ആല്‍ബങ്ങളുമായി മഞ്ജുവിന്റെ അച്ഛന്‍ എത്തിയത് എന്നാണ് ഉർവശി പറയുന്നത്. ‘തേരി മേരി’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ചില്‍ വെച്ചാണ് ഉർവശി ഇക്കാര്യം വെളിപ്പെടുത്തിയത്. മഞ്ജു വാര്യറും ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തിരുന്നു.
 
'എന്റെ ഓര്‍മയില്‍ ഇന്‍സ്പെക്ടര്‍ ബല്‍റാം എന്ന സിനിമയുടെ ഷൂട്ടിങ് നടക്കുന്നത് കണ്ണൂര്‍ ഒരു വീട്ടില്‍ ആയിരുന്നു. ഞാന്‍ പുറത്തേക്ക് വരുമ്പോള്‍ എന്നെ മൂന്നാല് പ്രാവശ്യം ഒരാള്‍ കൈ കാണിക്കുന്നുണ്ട്. കുറച്ച് ആല്‍ബം ഒക്കെ ഉണ്ട് കയ്യില്‍. അപ്പോള്‍ അവിടുത്തെ ആ വീട്ടിലെ അമ്മ എന്റെ അടുത്ത് പറഞ്ഞു, ‘ഇദ്ദേഹത്തിന്റെ മകള്‍ ഉണ്ടല്ലോ… നല്ല ആര്‍ട്ടിസ്റ്റാണ്. നല്ലവണ്ണം ഡാന്‍സ് ചെയ്യൂട്ടോ, ഒന്ന് കണ്ടുനോക്കൂ’ എന്ന്.”
 
ഞാന്‍ ആല്‍ബം നോക്കിയപ്പോള്‍ കണ്ണൊക്കെ ഇങ്ങനെ നീട്ടി വരച്ച ഒരു കുട്ടിയുടെ പടം. കൊച്ചു മഞ്ജു! ഞാനിങ്ങനെ കുറെ ഫോട്ടോ നോക്കി. ഞാന്‍ ചോദിച്ചു, സിനിമയില്‍ ഇതിനു മുന്‍പ് അഭിനയിച്ചിട്ടുണ്ടോ’? അപ്പോള്‍ അദ്ദേഹം പറഞ്ഞു, ‘ഇല്ല… നല്ല ആഗ്രഹമൊക്കെ ഉണ്ട്’ എന്ന്. അദ്ദേഹത്തെ ആ ഷൂട്ടിങ്ങിന്റെ ആരോ പ്രധാനപ്പെട്ട ഒരാളാണ് അവിടെ കൊണ്ടുവന്നത്.
 
എല്ലാത്തിനും നല്ല കഴിവൊക്കെ ആണ് കുട്ടിക്ക് കേട്ടോ എന്ന് ആ അമ്മ പറഞ്ഞു. ഉര്‍വശി അവരോടൊക്കെ ഒന്ന് പറയണേ എന്നും പറഞ്ഞു. ഞാന്‍ പറയാം എന്ന് സമ്മതിക്കുകയും ചെയ്തു. കുറച്ചു കഴിഞ്ഞ് ഞാന്‍ അദ്ദേഹത്തെ ശശിയേട്ടന് (ഐവി ശശി) പരിചയപ്പെടുത്താം എന്ന് കരുതി നോക്കിയപ്പോഴേക്കും അദ്ദേഹം പോയി. അങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ട്. അത് ഞാന്‍ പറഞ്ഞിട്ടില്ല മഞ്ജുവിനോട്” എന്നാണ് ഉര്‍വശി പറയുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

അനാവശ്യമാണെന്ന് അറിഞ്ഞിട്ടും ഇന്ത്യന്‍ ഡോക്ടര്‍മാര്‍ അമിതമായി ആന്റിബയോട്ടിക്കുകള്‍ നിര്‍ദ്ദേശിക്കുന്നു; പുതിയ പഠനം പറയുന്നത് ഇതാണ്

തീവണ്ടി ബോര്‍ഡില്‍ TVM നോര്‍ത്തിന് പകരം 'നാടോടികള്‍'; ആശയക്കുഴപ്പത്തിലായി കേരള യാത്രക്കാര്‍

പെട്ടെന്നുള്ള ഹൃദയാഘാത മരണങ്ങളെക്കുറിച്ച് പഠനം പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

പൊട്ടാസ്യം ലെവല്‍ അപകടകരമായി താഴ്ന്നതിന് പിന്നാലെ ഹൃദയഘാതം; എംകെ മുനീറിന്റെ നില ഗുരുതരം

ഇന്ത്യന്‍ പൗരന്മാര്‍ റഷ്യന്‍ സൈന്യത്തില്‍ ചേരുന്നെന്ന് റിപ്പോര്‍ട്ട്; മുന്നറിയിപ്പുമായി വിദേശകാര്യമന്ത്രാലയം

അടുത്ത ലേഖനം
Show comments