Webdunia - Bharat's app for daily news and videos

Install App

Manju Warrier: അക്കൗണ്ട് ഫ്രീസ് ചെയ്തു, കാറുകൾ എടുക്കാൻ പാടില്ലെന്ന് പറഞ്ഞു; ഇന്ന് ലക്ഷ്വറി വണ്ടികൾ വാങ്ങിക്കൂട്ടി മഞ്ജു വാര്യർ

വെറുമൊരു വാഹനക്കമ്പം മാത്രമല്ല മഞ്ജുവിന്റെ ഈ ശേഖരത്തിന് പിന്നിലെന്ന് ആരാധകർ പറയാറുണ്ട്.

നിഹാരിക കെ.എസ്
ചൊവ്വ, 5 ഓഗസ്റ്റ് 2025 (14:15 IST)
മലയാളികൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് മാതൃകയാക്കാൻ കഴിയുന്നതും ഏറെ പ്രചോദനം നൽകുന്നതുമായ ജീവിതമാണ് നടി മഞ്ജു വാര്യരുടേത്. ജീവിതത്തിൽ തനിച്ചായി പോയിടത്ത് നിന്നും സാമ്പത്തികമായി ഒന്നും ഇല്ലാതായ അവസ്ഥയിൽ നിന്നും ഇന്ന് എല്ലാം സ്വന്തമായി അദ്ധ്വാനിച്ച് നേടിയതാണ് മഞ്ജു. ലക്ഷ്വറി കാറുകളുടെ ചെറിയൊരു ശേഖരം ഇന്ന് മഞ്ജുവിനുണ്ട്. വെറുമൊരു വാഹനക്കമ്പം മാത്രമല്ല മഞ്ജുവിന്റെ ഈ ശേഖരത്തിന് പിന്നിലെന്ന് ആരാധകർ പറയാറുണ്ട്.  
 
മഞ്ജുവിന്റെ ജീവിതത്തെക്കുറിച്ച് വർഷങ്ങൾക്ക് മുമ്പ് ഒരു ചാനൽ ചർച്ചയിൽ ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി തുറന്ന് സംസാരിച്ചിട്ടുണ്ട്. മഞ്ജുവിനെതിരെ ദിലീപിന്റെ സംഘം തെറ്റായ പ്രചരണങ്ങൾ നടത്തുന്നെന്ന വാർത്ത അന്നത്തെ റിപ്പോർട്ടർ ടിവിയിൽ വന്നു. ഈ ഘട്ടത്തിൽ മഞ്ജുവിനെ അനുകൂലിച്ച് സംസാരിക്കവെയാണ് ഭാ​ഗ്യലക്ഷ്മി ചില വെളിപ്പെടുത്തലുകൾ നടത്തിയത്.
  
'ഞാൻ ആ വീട്ടിൽ ജീവിക്കുമ്പോഴും ഞാനധികം സംസാരിക്കാറില്ലായിരുന്നു ചേച്ചീ' എന്ന് മഞ്ജു പറയുമായിരുന്നു. ഒരിടത്ത് പോലും എന്തായിരുന്നു അകലാനുണ്ടായ കാരണമെന്ന് പബ്ലിക്കായി ഒരിടത്തും മഞ്ജു പറഞ്ഞിട്ടില്ല. സൗഹൃദ സംഭാഷണത്തിനിടയിൽ ചില കാര്യങ്ങൾ അവർ നമ്മളോട് പറയുമെന്നല്ലാതെ അവർ ആരോടും അത് സംസാരിക്കില്ലെന്നും ഭാ​ഗ്യലക്ഷ്മി പറഞ്ഞു.
 
മഞ്ജു വാര്യരുമായി സൗഹൃദം സൂക്ഷിക്കുന്ന ആളാണ് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ദിലീപുമായുള്ള വേർപിരിയലിന്റെ കാരണങ്ങൾ എന്തെന്ന് മഞ്ജു ഒരിക്കലും എവിടെയും തുറന്നു പറഞ്ഞിട്ടില്ല. ഇവരുടെ വിവാഹമോചനത്തിനെല്ലാം വർഷങ്ങൾക്ക് ശേഷം ഭാഗ്യലക്ഷ്മി ഒരു അഭിമുഖത്തിൽ മഞ്ജുവിനെ കുറിച്ച് സംസാരിച്ചിരുന്നു. ദിലീപിന്റെ വീട്ടിൽ ജീവിച്ചപ്പോഴും മഞ്ജു അവിടെ അധികം സംസാരിക്കാറില്ലായിരുന്നുവെന്ന് ഭാഗ്യലക്ഷ്മി അന്ന് പറഞ്ഞു.
 
ദിലീപുമായുള്ള വിവാഹ ബന്ധത്തിൽ പ്രശ്നങ്ങളുണ്ടായപ്പോൾ മഞ്ജു നേരിട്ട ബുദ്ധിമുട്ടുകളെക്കുറിച്ചും അന്ന് ഭാ​ഗ്യലക്ഷ്മി സംസാരിച്ചു. മഞ്ജുവിന്റെയും ദിലീപിന്റെയും ജോയിന്റ് അക്കൗണ്ട് ആയിരുന്നു. ആ അക്കൗണ്ട് ഫ്രീസ് ചെയ്തു. ഒപ്പം വീട്ടിലുള്ള വണ്ടികളൊന്നും എടുക്കാൻ പാടില്ലെന്ന് പറഞ്ഞു. ഇറങ്ങുന്നതിന് മുമ്പത്തെ ദിവസം എന്നെ വിളിച്ച് ഞാൻ നാളെ ഇവിടെ നിന്നും ഇറങ്ങും ചേച്ചീ, പോകാൻ കാറില്ല എന്ന് വരെ അന്ന് പറഞ്ഞിരുന്നു.
 
വല്ലാത്തൊരു മാനസികാവസ്ഥയിലായിരുന്നു അന്ന് മഞ്ജു. അതുകൊണ്ടാണ് താനുൾപ്പെടെയുള്ളവർ അന്ന് മഞ്ജുവിനൊപ്പം ആശ്വാസമായി നിന്നതെന്നും ഭാ​ഗ്യലക്ഷ്മി വ്യക്തമാക്കി. മാസങ്ങളോളം വളരെ സങ്കട‌കരമായ അവസ്ഥയിലായിരുന്നു മഞ്ജു അവിടെ ജീവിച്ചതെന്നും ഭാ​ഗ്യലക്ഷ്മി പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ശത്രുവായ ചൈനയ്ക്ക് ഇളവ് നൽകി, ഇന്ത്യയോട് ഇരട്ടത്താപ്പ്, ഇന്ത്യ- യുഎസ് ബന്ധം തകർക്കരുതെന്ന് ട്രംപിനോട് ആവശ്യപ്പെട്ട് നിക്കി ഹേലി

തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടർപട്ടികയിൽ പേരില്ലെങ്കിൽ പേര് രജിസ്റ്റർ ചെയ്യാം - 11 രേഖകളിൽ ഏതെങ്കിലും മതി

കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില; പവന് മുക്കാല്‍ ലക്ഷം കവിഞ്ഞു

താരിഫ് ചര്‍ച്ച ചെയ്യാന്‍ എപ്പോള്‍ വേണമെങ്കിലും വിളിക്കാമെന്ന് ട്രംപ്; താന്‍ ട്രംപിനെയൊന്നും ചര്‍ച്ചയ്ക്ക് വിളിക്കാനില്ലെന്ന് ബ്രസീലിയന്‍ പ്രസിഡന്റ്

ഇന്ത്യക്ക് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാന്‍ പാടില്ല, പക്ഷെ ചൈനയ്‌ക്കോ? ട്രംപിന്റെ ഇരട്ടത്താപ്പിനെ എതിര്‍ത്ത് നിക്കി ഹേലി

അടുത്ത ലേഖനം
Show comments