Select Your Language

Notifications

webdunia
webdunia
webdunia
webdunia

നായികയ്ക്കു ഇത്ര നിറം വേണ്ട; ആനിയെ മാറ്റി, ആ ദിലീപ് ചിത്രത്തില്‍ മഞ്ജു എത്തിയത് ഇങ്ങനെ

സല്ലാപത്തിലേക്ക് ആദ്യം പരിഗണിച്ചത് ആനിയെയായിരുന്നു

Manju Warrier and Ani

രേണുക വേണു

Kochi , ശനി, 12 ജൂലൈ 2025 (16:25 IST)
Manju Warrier and Ani

ദിലീപ്-മഞ്ജു വാര്യര്‍ ജോഡി ശ്രദ്ധിക്കപ്പെടുന്നത് സല്ലാപം എന്ന സിനിമയിലൂടെയാണ്. ലോഹിതദാസിന്റെ രചനയില്‍ സുന്ദര്‍ദാസ് ആണ് സല്ലാപം സംവിധാനം ചെയ്തത്. സിനിമ വലിയ വിജയമായി. യഥാര്‍ഥത്തില്‍ മഞ്ജു വാര്യര്‍ ആയിരുന്നില്ല ഈ സിനിമയില്‍ നായികയാകേണ്ടിയിരുന്നത്. നടി ആനിയെയാണ് സല്ലാപത്തിലെ നായികയായി ആദ്യം പരിഗണിച്ചത്. ലോഹിതദാസിന്റെ ജീവിതപങ്കാളി സിന്ദുവാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
 
സല്ലാപത്തിലേക്ക് ആദ്യം പരിഗണിച്ചത് ആനിയെയായിരുന്നു. കിരീടം ഉണ്ണിയാണ് ആനിയെ നിര്‍ദേശിച്ചത്. എന്നാല്‍ പിന്നീട് ലോഹിതദാസ് ഇടപെട്ടാണ് ആനിയെ മാറ്റി മഞ്ജുവിനെ നായികയാക്കിയതെന്നും സിന്ദു പറഞ്ഞു.
 
'നായിക കഥാപാത്രത്തിനു ഇത്ര സൗന്ദര്യം വേണ്ട. നമുക്കൊരു നാടന്‍ പെണ്‍കുട്ടി മതി. ഇത്രയും കളര്‍ വേണ്ട,' എന്ന് പറഞ്ഞാണ് ലോഹിതദാസ് ആനിയെ മാറ്റി മഞ്ജുവിനെ നായികയാക്കിയതെന്നും സിന്ദു വെളിപ്പെടുത്തി. ഈ പുഴയും കടന്ന്, സല്ലാപം എന്നീ സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ചതോടെ ദിലീപും മഞ്ജു വാര്യരും വളരെ അടുപ്പത്തിലാകുകയായിരുന്നു. പിന്നീടാണ് ഇരുവരും പ്രണയത്തിലായതും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചതും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കളങ്കാവല്‍ ഒരു ക്രൈം ഡ്രാമ; മമ്മൂട്ടി സീരിയല്‍ കില്ലര്‍ തന്നെയെന്ന സൂചന നല്‍കി സംവിധായകന്‍