Meera Nandan: 'ഹണിമൂണ്‍ ഒരു വര്‍ഷം വൈകിയാല്‍ കുഴപ്പമുണ്ടോ'; സീഷെല്‍സ് ചിത്രങ്ങളുമായി മീര നന്ദന്‍
2024 ജൂണില്‍ ഗുരുവായൂരില്‍ വെച്ചാണ് ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജുവിനെ മീര വിവാഹം കഴിച്ചത്
Meera Nandan: ഹണിമൂണ്‍ ചിത്രങ്ങളുമായി നടി മീര നന്ദന്‍. വിവാഹം കഴിഞ്ഞ് ഒന്നര വര്‍ഷത്തിനു ശേഷമാണ് താരത്തിന്റെ ഹണിമൂണ്‍.
2024 ജൂണില്‍ ഗുരുവായൂരില്‍ വെച്ചാണ് ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജുവിനെ മീര വിവാഹം കഴിച്ചത്. കിഴക്കന്‍ ആഫ്രിക്കയിലെ സീഷെല്‍സ് ദ്വീപിലാണ് മീര നന്ദനും ഭര്‍ത്താവ് ശ്രീജുവും ഹണിമൂണ്‍ ആഘോഷിക്കുന്നത്. വിവാഹശേഷം ഹണിമൂണിന് സമയമില്ല, തങ്ങള്‍ രണ്ടുപേരും ജോലിത്തിരക്കിലാണെന്ന് മീര പറഞ്ഞിരുന്നു.
' ഹണിമൂണ്‍ അല്പം വൈകിയാലും ഒരു നഷ്ടബോധവും ഇല്ല' എന്ന കുറിപ്പോടെയാണ് മീരയുടെ ചിത്രങ്ങള്‍.
മീരയുടെ സുഹൃത്തുക്കളായ സ്രിന്റ, ദിവ്യപ്രഭ, ആന്‍ അഗസ്റ്റിന്‍, സാധിക വേണുഗോപാല്‍ തുടങ്ങിയവരെല്ലാം ചിത്രങ്ങള്‍ക്കു താഴെ കമന്റ് ചെയ്തിട്ടുണ്ട്.