വിവാഹം കഴിക്കുക എന്ന കാര്യം തന്നെ സംബന്ധിച്ചിടത്തോളം ഏറെ ആശങ്കപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതുമായ കാര്യമാണെന്ന് നടി ഹണി റോസ്. വിവാഹമെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണ്. എന്റെ കാര്യത്തില്‍ വിവാഹം എങ്ങനെയാകും എന്നതിനെ സംബന്ധിച്ച് നല്ല ആശങ്കയും പേടിയുമുണ്ട്. നല്ല ഒരാളല്ല ജീവിതത്തിലേക്ക് വരുന്നതെങ്കില്‍ അനുഭവിക്കേണ്ടി വരുന്ന പ്രയാസങ്ങള്‍ ചെറുതാകില്ല. അതാണ് വിവാഹം കഴിക്കാതിരിക്കാനുള്ള എന്റെ ഒരു കാരണം. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.
സിനിമ ഉപേക്ഷിച്ചിട്ട് ജീവിതത്തില്‍ ഒന്നും വേണ്ട എന്നുള്ളത് എന്റെ തീരുമാനമാണ്. കല്യാണം ഉണ്ടായാലും ഇല്ലെങ്കിലും സിനിമ എന്തായാലും ഉണ്ടാകും. മാതാപിതാക്കള്‍ക്ക് എന്റെ വിവാഹകാര്യത്തില്‍ ആശങ്കയുണ്ട്. എന്നാല്‍ എന്റെ ജീവിതമാകുമ്പോള്‍ അതില്‍ തീരുമാനമെടുക്കാനുള്ള അവകാശം എന്റേതാണ്. ഇപ്പോഴും ബോഡി ഷെയ്മിങ് നേരിടുന്നുണ്ട്. ആദ്യമൊക്കെ ഷോക്കും വേദനയുമായിരുന്നെങ്കില്‍ ഇന്നത് കാര്യമായി എടുക്കുന്നില്ല. ഉദ്ഘാടനങ്ങള്‍ക്കുള്ള ക്ഷണങ്ങളെ അനുഗ്രഹമായാണ് കാണുന്നതെന്നും അതിനെ തുടര്‍ന്നുള്ള വിമര്‍ശനങ്ങളെ കാര്യമാക്കുന്നില്ലെന്നും ഹണി റോസ് കൂട്ടിചേര്‍ത്തു.