Select Your Language

Notifications

webdunia
webdunia
webdunia
webdunia

മുഖം ഒരു വശത്തേക്ക് കോടുന്ന രോഗം, നടൻ മിഥുൻ ആശുപത്രിയിൽ

mithun ramesh
, വെള്ളി, 3 മാര്‍ച്ച് 2023 (18:20 IST)
ബെൽസ് പാൾസി രോഗത്തിന് ചികിത്സ തേടി അവതാരകനായ മിഥുൻ രമേശ്. മുഖം ഒരു വശത്തേക്ക് താത്കാലികമായി കോടുന്ന അസുഖമാണിത്. തിരുവനന്തപുരം അനന്തപുരം ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുന്ന വിവരം മിഥുൻ രമേശ് തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. മുഖത്തിൻ്റെ ഒരു വശം അനക്കാൻ ബുദ്ധിമുട്ടുണ്ടെന്നും ഒരു വശം ഭാഗികമായ പാരലിസിസ് എന്ന് പറയാവുന്ന അവസ്ഥയിലാണെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റിൽ മിഥുൻ രമേശ് പറയുന്നു.
 
മുഖത്തെ ഞരമ്പുകൾക്കുണ്ടാകുന്ന തളർച്ചയാണ് ബെസ് പാൾസി. നെറ്റി ചുളിക്കുന്നതിനും കണ്ണടയ്ക്കുന്നതിനും ചിരിക്കുന്നതിനുമെല്ലാം മുഖത്തെ സഹായിക്കുന്നത് ഫേഷ്യൽ മസിലുകളാണ്. ഇതിന് മസിലുകളെ പിന്തുണയ്ക്കുന്നത് ഫേഷ്യൽ നെർവുകളുമാണ്. ഈ ഞരമ്പുകളെ ബാധിക്കുന്ന രോഗമാണ് ബെൽസ് പാൾസി. ചികിത്സയിലൂടെ പൂർണ്ണമായും ഭേദമാക്കാൻ പറ്റുന്ന അസുഖമാണിത്. സീരിയൽ താരവും ബീനാ ആൻ്റണിയുടെ ഭർത്താവുമായ മനോജിനും ഈ അസുഖം മുൻപ് വന്നിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഹൃത്വിക് റോഷൻ വീണ്ടും വിവാഹിതനാകുന്നുവെന്ന് റിപ്പോർട്ട്