Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാമ്പഴം മോഷണം പോകാതിരിക്കാന്‍ നാല് കാവല്‍ക്കാര്‍ ആറ് നായകളും; വില കേട്ട് ഞെട്ടരുത്

മാമ്പഴം മോഷണം പോകാതിരിക്കാന്‍ നാല് കാവല്‍ക്കാര്‍ ആറ് നായകളും; വില കേട്ട് ഞെട്ടരുത്
, വെള്ളി, 18 ജൂണ്‍ 2021 (15:33 IST)
മാമ്പഴത്തിന് കാവലായി നാല് കാവല്‍ക്കാരെയും ആറ് നായകളെയും നിയോഗിച്ച് ദമ്പതികള്‍. മധ്യപ്രദേശിലാണ് സംഭവം. സങ്കല്‍പ് പരിഹാസും ഭാര്യ റാണിയുമാണ് തങ്ങളുടെ ജബല്‍പുരിയിലെ തോട്ടത്തിലുള്ള രണ്ട് മാവുകള്‍ക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള മാമ്പഴമാണ് ആ മാവുകളില്‍ ഉള്ളത്. വില എത്രയെന്നോ? കിലോയ്ക്ക് 2.7 ലക്ഷം രൂപ! അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ മുന്തിയ വിലയുള്ള മിയാസാക്കി മാമ്പഴമാണ് ഈ രണ്ട് മാവില്‍ ഉണ്ടാകുന്നത്. 
 
കഴിഞ്ഞ വര്‍ഷം ഈ അപൂര്‍വ മാങ്ങകള്‍ കൈക്കലാക്കാന്‍ മോഷ്ടാക്കള്‍ തോട്ടത്തില്‍ കടന്നതായും അതിനെ തുടര്‍ന്നാണ് ഇക്കൊല്ലം കാവല്‍ ഏര്‍പ്പെടുത്തിയതെന്നും റിപ്പോര്‍ട്ടുണ്ട്. മാമ്പഴത്തിന് നിരവധി ആവശ്യക്കാരുണ്ടെന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആവശ്യക്കാര്‍ മാമ്പഴം ബുക്ക് ചെയ്തതായും തോട്ടം ഉടമകള്‍ പറയുന്നു. ഗുജറാത്തില്‍ നിന്നുള്ള ഒരു വ്യാപാരി ഓരോ മാമ്പഴത്തിനും 21,000 രൂപ ഓഫര്‍ ചെയ്തതായും ദ മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
 
ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ട്രെയിന്‍ യാത്രയ്ക്കിടെയാണ് ഈ അപൂര്‍വ മാവിന്‍തൈകള്‍ സങ്കല്‍പിനും ഭാര്യയ്ക്കും ലഭിക്കുന്നത്. മാവിന്‍തൈകള്‍ തോട്ടത്തില്‍ കൊണ്ടുവന്നു നട്ടു. സാധാരണ മാവിന്‍തൈകള്‍ ആണെന്നാണ് കരുതിയത്. എന്നാല്‍, മാവുകള്‍ കായ്ച്ചു തുടങ്ങിയപ്പോള്‍ സങ്കല്‍പ് ഞെട്ടി. പ്രത്യേകതരം മാങ്ങയാണ് ഉണ്ടായിരിക്കുന്നത്. മാങ്ങയുടെ നിറം ചുവപ്പ്. തുടര്‍ന്നാണ് ഈ മാങ്ങ ഏത് ഇനത്തില്‍പെടുന്നതാണെന്ന് സങ്കല്‍പും ഭാര്യയും അന്വേഷിച്ചത്. അപ്പോഴാണ് കിലോയ്ക്ക് ലക്ഷങ്ങള്‍ വിലയുള്ള മിയാസാക്കി മാമ്പഴമാണ് ഇതെന്ന് അറിയുന്നത്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സാമുദായിക സ്പർധ വളർത്താൻ ശ്രമിച്ചു, ട്വിറ്റർ മേധാവിക്ക് യു‌പി സർക്കാരിന്റെ നോട്ടീസ്, നടപടി കമ്പനിയുടെ നിയമപരിരക്ഷ പിൻവലിച്ചതിന് പിന്നാലെ