Webdunia - Bharat's app for daily news and videos

Install App

Drishyam 3: 'ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല': ജോർജുകുട്ടി ആദ്യം ഹിന്ദി സംസാരിക്കും? ആദ്യമെത്തുക ഹിന്ദി വേർഷൻ?

നിർമാതാക്കളായ ആശിർവാദ് പ്രൊഡക്ഷൻസ് ആണ് ഇത് സംബന്ധിച്ച അപ്‌ഡേഷൻ പുറത്തുവിട്ടത്.

നിഹാരിക കെ.എസ്
ഞായര്‍, 22 ജൂണ്‍ 2025 (08:21 IST)
മലയാള സിനിമാപ്രേമികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് ജീത്തു ജോസഫ്-മോഹൻലാൽ ടീമിന്റെ ദൃശ്യം 3. ഹിന്ദിയിലും തെലുങ്കിലും കൊറിയൻ, ചൈനീസ് ഭാഷകളിലും ഉൾപ്പടെ റീമേക്ക് ചെയ്യപ്പെട്ടിട്ടുള്ള ഫ്രാഞ്ചൈസിയിലെ മൂന്നാം ചിത്രം ഒക്ടോബറിൽ ചിത്രീകരണം ആസ്മാഭിക്കും. നിർമാതാക്കളായ ആശിർവാദ് പ്രൊഡക്ഷൻസ് ആണ് ഇത് സംബന്ധിച്ച അപ്‌ഡേഷൻ പുറത്തുവിട്ടത്. 
 
ഇപ്പോഴിതാ ഹിന്ദി ദൃശ്യത്തിന്റെ ഷൂട്ടിനെക്കുറിച്ചുള്ള അപ്ഡേറ്റ് പുറത്തുവരുകയാണ്. ഹിന്ദി ദൃശ്യത്തിന്റെ ചിത്രീകരണം മലയാളത്തിനൊപ്പം ഒക്ടോബറിൽ തന്നെ ആരംഭിക്കുമെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്യുന്നത്. മൂന്ന് മാസത്തോളമാണ് ഹിന്ദി വേർഷന്റെ ഷൂട്ട് പ്ലാൻ ചെയ്തിരിക്കുന്നത്. ഇനിയും ചിത്രീകരണം ആരംഭിച്ചിട്ടില്ലാത്ത മലയാളം പതിപ്പിന്റെ റീമേക്ക് ആണോ അതോ ഒറിജിനൽ സ്ക്രിപ്റ്റ് ആണോ ഹിന്ദി വേർഷൻ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല. 
 
രണ്ടും ഒക്ടോബറിൽ ചിത്രീകരണം ആരംഭിച്ചാൽ ഏത് വേര്ഷനാകും ആദ്യം റിലീസ് ആവുക എന്ന കാര്യത്തിൽ വ്യക്തതയില്ല. മലയാളം ദൃശ്യം മൂന്നാം ഭാഗം ജനുവരിയിലോ മാർച്ചിലോ പുറത്തിറക്കാനാണ് പദ്ധതിയെന്നും റിപ്പോർട്ടുകളുണ്ട്. 'കാമറ വീണ്ടും ജോർജ്ജ്കുട്ടിയിലേക്ക് തിരിയുന്നു. ഭൂതകാലം ഒരിക്കലും നിശബ്ദമായിരിക്കില്ല', എന്ന ക്യാപ്ഷനോടെയാണ് മലയാളം പതിപ്പിന്റെ അപ്ഡേറ്റ് പുറത്തുവന്നത്. വീഡിയോയിൽ ജീത്തു ജോസഫിനൊപ്പം മോഹൻലാലിനെയും ആന്റണി പെരുമ്പാവൂരിനെയും കാണാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പാര്‍ട്ടിയിലുമില്ല, പാര്‍ലമെന്ററി പാര്‍ട്ടിയിലുമില്ല; മാങ്കൂട്ടത്തിലിനെ തള്ളി വീണ്ടും സതീശന്‍

സിപിഐ സംസ്ഥാന സെക്രട്ടറിയായി ബിനോയ് വിശ്വം തുടരും

ലുലു ഗ്രൂപ്പ് പിന്നിൽ, യൂസഫലിയെ പിന്നിലാക്കി ജോയ് ആലുക്കാസ് മലയാളികളിൽ ഏറ്റവും സമ്പന്നൻ, ഫോബ്സ് സമ്പന്നപട്ടിക പുറത്ത്

Suresh Gopi: 'അതൊന്നും എംപിയുടെ ജോലിയല്ല'; അപേക്ഷയുമായി വന്ന വൃദ്ധനോട് സുരേഷ് ഗോപി (വീഡിയോ)

അഷ്ടമിരോഹിണി ഞായറാഴ്ച: ഗുരുവായൂരിൽ 40,000 പേർക്കുള്ള സദ്യ ഒരുക്കും, നടക്കുന്നത് 200ലേറെ കല്യാണങ്ങൾ

അടുത്ത ലേഖനം
Show comments