വിഷു വിന്നർ ആര്? ജിംഖാന ബഹുദൂരം മുന്നിൽ; ബസൂക്കയുടെ വിധി എന്ത്? കളക്ഷൻ റിപ്പോർട്ട് ഇങ്ങനെ
ഈ സിനിമകളുടെ ഏഴാം ദിവസ കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്.
ഈ വിഷുവിന് ആഘോഷമാക്കാൻ നാല് സിനിമകളാണ് തിയേറ്ററിൽ എത്തിയത്. മൂന്ന് മലയാള സിനിമയും ഒരു തമിഴ് സിനിമയും. സൂപ്പർതാര സിനിമകൾ ഉൾപ്പെടെ വലുതും ചെറുതുമായ നിരവധി സിനിമകളാണ് ഇത്തവണ വിഷു റിലീസായി തിയേറ്ററിലെത്തിയത്. മികച്ചതും സമ്മിശ്രവുമായ പ്രതികരണങ്ങൾ സ്വന്തമാക്കി ബോക്സ് ഓഫീസിൽ വമ്പൻ മുന്നേറ്റം നടത്തി കുതിക്കുകയാണ് ഈ സിനിമകൾ. ഇപ്പോഴിതാ ഈ സിനിമകളുടെ ഏഴാം ദിവസ കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്.
നസ്‍ലെൻ ചിത്രമായ ആലപ്പുഴ ജിംഖാനയാണ് കളക്ഷനിൽ ഒന്നാമത് നിൽക്കുന്നത്. ഏഴാം ദിവസമായ ഇന്നലെ 2.35 കോടിയാണ് ചിത്രം നേടിയത്. തൊട്ടുപിന്നിൽ രണ്ടാമത് ബേസിൽ ജോസഫ് ചിത്രമായ മരണമാസ്സ് ആണ്. 0.68 കോടിയാണ് ചിത്രം ഇന്നലെ നേടിയത്. മമ്മൂട്ടി ചിത്രമായ ബസൂക്കയ്ക്ക് 0.37 കോടി മാത്രമാണ് നേടാനായത്. നവാഗതനായ ഡീനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബസൂക്ക. ആഗോള ബോക്സ് ഓഫീസിൽ ഇതുവരെ ചിത്രം 20 കോടി നേടിയെന്നാണ് റിപ്പോർട്ട്.
അജിത് ചിത്രമായ ഗുഡ് ബാഡ് അഗ്ലിക്കും കേരളത്തിൽ നല്ല കളക്ഷൻ ലഭിക്കുന്നുണ്ട്. 0.21 കോടിയാണ് സിനിമയുടെ ഇന്നലത്തെ നേട്ടം. റിലീസ് ചെയ്ത് ഏഴ് ദിവസം കഴിയുമ്പോൾ 3.63 കോടിയാണ് സിനിമയുടെ കേരളത്തിൽ നിന്നുള്ള ഗ്രോസ് കളക്ഷൻ. റിലീസ് ചെയ്ത് മൂന്നാഴ്ചയിൽ അധികം ആയിട്ടും മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ എമ്പുരാന് തിയേറ്ററിൽ ഇപ്പോഴും ഓട്ടമുണ്ട്. ഇന്നലെ 21 ലക്ഷമാണ് ചിത്രം കളക്ട് ചെയ്തത്.