Webdunia - Bharat's app for daily news and videos

Install App

പത്തൊമ്പതാം വയസിലെ വിഡ്ഡിത്തമാണ്, മാപ്പാക്കണം, ബിപാഷയെ ബോഡി ഷെയിം ചെയ്തതിൽ ഖേദം പ്രകടിപ്പിച്ച് മൃണാൾ

അഭിറാം മനോഹർ
വെള്ളി, 15 ഓഗസ്റ്റ് 2025 (12:35 IST)
Bipasha Basu- Mrunal Thakur
നടി ബിപാഷ ബസുവിനെ ബോഡിഷെയിം ചെയ്‌തെന്ന ആരോപണത്തില്‍ വിശദീകരണവുമായി നടി മൃണാള്‍ ഠാക്കൂര്‍. ബിപാഷ ബസു പുരുഷന്മാരെ പോലെ മസിലുള്ള സ്ത്രീയാണെന്ന് നടി മൃണാള്‍ ഠാക്കൂര്‍ പഴയൊരു അഭിമുഖത്തില്‍ പറഞ്ഞത് അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഈ വീഡിയോയില്‍ പരോക്ഷ പ്രതികരണവുമായി ബിപാഷ തന്നെ രംഗത്ത് വന്നതോടെയാണ് മൃണാള്‍ ഇന്‍സ്റ്റഗ്രാമില്‍ ഖേദപ്രകടനവും വിശദീകരണവും നടത്തിയത്.
 
കൗമാരാപ്രായത്തില്‍ പല വിഡ്ഡിത്തരങ്ങളും പറഞ്ഞിട്ടുണ്ട്. എന്റെ വാക്കുകളുടെ ഗൗരവമോ തമാശയ്ക്ക് പറയുന്ന വാക്കുകള്‍ ആളുകളെ വേദനിപ്പിക്കുമെന്നോ ഞാന്‍ മനസിലാക്കിയിരുന്നില്ല. എന്നാല്‍ ആ വാക്കുകള്‍ വേദനിപ്പിച്ചു എന്നതില്‍ ഞാന്‍ ഖേദിക്കുന്നു. ആരെയും ബോഡി ഷെയിം ചെയ്യുക എന്നത് എന്റെ ഉദ്ദേശമായിരുന്നില്ല. അത് അങ്ങനെ വ്യാഖ്യാനിക്കപെട്ടതാണ്. എല്ലാ രൂപങ്ങള്‍ക്കും സൗന്ദര്യമുണ്ടെന്ന് ഞാന്‍ കാലം കൊണ്ട് തിരിച്ചറിയുന്നു. മൃണാള്‍ ഠാക്കൂര്‍ കുറിച്ചു. 
 
മൃണാള്‍ ഠാക്കൂര്‍ ടിവി സീരിയലുകളില്‍ അഭിനയിക്കുന്ന കാലത്ത് നടത്തിയ അഭിമുഖത്തിലെ ദൃശ്യങ്ങളായിരുന്നു കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടത്. ഇതില്‍ പരോക്ഷപ്രതികരണവുമായി ബിപാഷ തന്നെ രംഗത്ത് വന്നിരുന്നു. ശക്തരായ സ്ത്രീകള്‍ പരസ്പരം താങ്ങാവുക എന്നായിരുന്നു ബിപാഷയുടെ ആദ്യപ്രതികരണം. പിന്നാലെ മറ്റൊരു സ്റ്റോറിയില്‍ സുന്ദരികളായ സ്ത്രീകളെ നിങ്ങള്‍ മസിലുകളുണ്ടാക്കു ശാരീരികവും മാനസികവുമായ ആരോഗ്യം നിലനിര്‍ത്താന്‍ അത് സഹായിക്കും, സ്ത്രീകള്‍ ശാരീരികമായി ശക്തരായി കാണരുതെന്ന് പഴയ ചിന്താഗതിയെ തകര്‍ക്കു. എന്നായിരുന്നു ബിപാഷയുടെ വാക്കുകള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

എട്ടാംക്ലാസുവരെയുള്ള സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണത്തിന് 4 കിലോ അരി വീതം നല്‍കും

കാട്ടുകോഴിയെ പാലക്കാട് ജനതയ്ക്ക് വേണ്ട, കോഴിയുമായി രാഹുലിന്റെ ഓഫീസിലേക്ക് മഹിളാമോര്‍ച്ച മാര്‍ച്ച്, പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐയും

താന്‍ മുടിഞ്ഞ ഗ്ലാമര്‍ അല്ലേ, എത്ര ദിവസമായി നമ്പര്‍ ചോദിക്കുന്നു: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ചാറ്റുകള്‍ പുറത്ത്

വി ഡി സതീശൻ പരാതി മുക്കി, വേട്ടക്കാരനൊപ്പം നിന്നെന്ന് വി കെ സനോജ്

മാതൃകയാക്കാവുന്ന രീതിയില്‍ പൊതുപ്രവര്‍ത്തകര്‍ പെരുമാറണം: രാഹുല്‍ മാങ്കൂട്ടത്തിനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

അടുത്ത ലേഖനം
Show comments