Select Your Language

Notifications

webdunia
webdunia
webdunia
Wednesday, 16 April 2025
webdunia

എൻ്റെ സുഹൃത്തുക്കൾക്ക് 17 വയസുള്ള കുട്ടികളുണ്ട്: പ്രിയങ്ക ചോപ്ര

Priyanka chopra
, വ്യാഴം, 11 മെയ് 2023 (19:52 IST)
ഹോളിവുഡിലെ മിന്നിതിളങ്ങുന്ന താരജോഡികളാണ് പ്രിയങ്കാ ചോപ്രയും നിക് ജോനസും. കഴിഞ്ഞ വർഷമായിരുന്നു ഇരുവർക്കും മകൾ പിറന്നത്. തൻ്റെ പഴയ സുഹൃത്തുക്കളെ പറ്റിയും കരിയറിനെ പറ്റിയുമെല്ലാം അടുത്തിടെ താരം തുറന്നുപറഞ്ഞിരുന്നു. തന്നെ പോലെ ഇഷ്ടങ്ങളെ പിന്തുടരാൻ തൻ്റെ പല സുഹൃത്തുക്കൾക്കും സാധിച്ചില്ലെന്ന് പ്രിയങ്ക ചോപ്ര പറയുന്നു. ചെറുപ്പത്തിൽ തന്നെ വിവാഹിതരായ ഇവരിൽ പലർക്കും 17 വയസ്സുള്ള മക്കളുണ്ടെന്നും താരം പറഞ്ഞു.
 
ഒരു ചെറിയ ഗ്രാമത്തിൽ നിന്നുമാണ് ഞാൻ വരുന്നത്. അവിടെ 20കളിൽ തന്നെ പെൺകുട്ടികൾ വിവാഹിതരാകുന്നത് സാധാരണമാണ്. അവരുടെ ഇഷ്ടങ്ങളോ കരിയറോ മുന്നോട്ട് കൊണ്ടുപോകാൻ അവർക്കായില്ല. അവരിൽ പലർക്കും ഇപ്പോൾ 16-17 വയസ്സുള്ള കുട്ടികളുണ്ട്. അതിൽ പ്രശ്നമൊന്നുമില്ല. വീട്ടിലിരുന്ന് കുടുംബത്തെ നോക്കുന്നതിൽ തെറ്റില്ല. എനിക്കും അത് ഇഷ്ടമാണ്. പ്രിയങ്ക ചോപ്ര പറഞ്ഞു. എന്നാൽ സ്വപ്നങ്ങൾ കാണാൻ പെൺകുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്നും അവരുടെ വളർച്ചയിൽ പരിധി നിശ്ചയിക്കരുതെന്നും തൻ്റെ മുന്നിൽ അത്തരം പരിധികൾ മാതാപിതാക്കൾ വെയ്ക്കാത്തത് കൊണ്ടാണ് താൻ ഇപ്പോൾ ഈ നിലയിലെത്തിയതെന്നും പ്രിയങ്ക പറഞ്ഞൂ.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഗുച്ചിയുടെ ബ്രാൻഡ് അംബാസിഡറായി ആലിയ ഭട്ട്, ഇന്ത്യയിൽ നിന്നുള്ള ആദ്യ വ്യക്തി