Select Your Language

Notifications

webdunia
webdunia
webdunia
webdunia

റിലീസിന് മുന്‍പേ വന്‍ നേട്ടവുമായി മമ്മൂട്ടി ചിത്രം; നന്‍പകല്‍ നേരത്ത് മയക്കം മത്സരവേദിയിലേക്ക്

Nanpakal Nerathu Mayakkam selected for IFFK category
, വ്യാഴം, 13 ഒക്‌ടോബര്‍ 2022 (13:36 IST)
മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത നന്‍പകല്‍ നേരത്ത് മയക്കം റിലീസിന് മുന്‍പ് തന്നെ വന്‍ നേട്ടം സ്വന്തമാക്കിയിരിക്കുന്നു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 27-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ അന്തര്‍ദേശീയ മത്സര വിഭാഗത്തിലേക്ക് മലയാളത്തില്‍ നിന്ന് രണ്ട് ചിത്രങ്ങള്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. അതില്‍ ഒന്ന് നന്‍പകല്‍ നേരത്ത് മയക്കമാണ്. കുഞ്ചാക്കോ ബോബനെ കേന്ദ്ര കഥാപാത്രമാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത അറിയിപ്പ് എന്ന ചിത്രവും മത്സരവിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. നന്‍പകല്‍ നേരത്ത് മയക്കം ഈ വര്‍ഷം തന്നെ ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യുമെന്നാണ് വിവരം. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഹാനയുടെ 'അടി', മുഖത്താകെ മുറിപ്പാടുകളുമായി ഷൈന്‍ ടോം ചാക്കോ, സ്‌പെഷ്യല്‍ പോസ്റ്റര്‍